ചിത്രം തെളിഞ്ഞു; പ്രചാരണം കടുക്കുന്നു, തൃക്കാക്കരയില്‍ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍
കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞതോടെ പ്രചാരണങ്ങളും കടുത്തു. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നണികളും നേതാക്കളും രംഗത്തെത്തി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫും ഇന്ന് നാമ നിര്‍ദേശ പത്രിക നല്‍കും. ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ് പതിനൊന്നെ മുക്കാലിനും ആയിരിക്കും കലക്ടറേറ്റില്‍ എത്തി പത്രിക നല്‍കുക.
ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് നാളെയാണ് പത്രിക നല്‍കുക. പ്രചാരണതിന് വേഗം കൂട്ടാന്‍ യുഡിഫ് നേതാക്കളുടെ യോഗം 12മണിക്ക് കൊച്ചിയില്‍ ചേരും. ആം ആദ്മി ട്വീന്റി ട്വീന്റി സ്ഥാനാര്‍ഥിയേ നിര്‍ത്താത്തത് ഗുണം ചെയ്യുമെന്നാണ് ഇരു മുന്നണികളുടെയും പ്രതീക്ഷ. ബി.ജെ.പിയും ഈ വോട്ടുകളില്‍ കണ്ണുവെക്കുന്നുണ്ട്.
അതേ സമയം ട്വന്റി ട്വന്റിയുടെ പിന്മാറ്റം യു.ഡി.എഫുമായുള്ള അഡ്ജസ്റ്റ്മെന്റാണെന്ന ആരോപണവുമായി പി.വി.ശ്രീനിജന്
എം.എല്‍.എ രംഗത്തെത്തി. വി.ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ടെന്നും അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കില്‍ പി ടിയുടെ ആത്മാവ് കോണ്‍ഗ്രസുകാരോട് പൊറുക്കില്ലെന്നും ശ്രീനിജന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."