HOME
DETAILS
MAL
ചേര്‍ത്തലയില്‍ ദുരൂഹ സാഹചര്യത്തില്‍ ദമ്പതികള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍
backup
May 09 2022 | 03:05 AM
ആലപ്പുഴ: ചേര്‍ത്തലയില്‍ ദുരൂഹ സാഹചര്യത്തില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല മായിത്തറയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായിരിക്കുന്നത്. മായിത്തറയിലെ ഭാഗ്യസദനത്തിൽ ഹരിദാസ്-65,ഭാര്യ ശ്യാമള-60 എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേ സമയം ഷോക്കേറ്റത് അബദ്ധത്തിലല്ലെന്നും സ്വയം വയര്‍ ദേഹത്തുചുറ്റി ഷോക്കേല്‍പ്പിച്ചാകാം മരണമെന്ന സംശയമാണുയരുന്നത്. ഈ തരത്തിലാണ് വീടിനടുത്തുള്ള ഷെഡില്‍ നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പൊലിസ് അന്വേഷണ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."