നിങ്ങളുടെ വിസ ആർട്ടിക്കിൾ 18 ആണോ? എങ്കിൽ ഉടൻ മാറ്റണം, ഇല്ലേൽ നടപടി വരും
കുവൈത്ത്‌സിറ്റി: കുവൈത്തിൽ ആർട്ടിക്കിൾ 18 വിസയിൽ ഉള്ളവരോട് വിസ ആർട്ടിക്കിൾ 19 ലേക്ക് മാറ്റണമെന്ന് നിർദേശം. ആർട്ടിക്കിൾ 18 സ്ഥാപനങ്ങളുടെ വിസയിൽ പാർട്ണർ, മാനേജിംഗ് പാർട്ണർ എന്നീ പദവികളിൽ ഉള്ളവരാണ് വിസ മാറ്റേണ്ടത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികളുടെ ഉടമസ്ഥത നിരോധിക്കുന്നത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിസ മാറ്റങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ആർട്ടിക്കിൾ 18 ലുള്ള പാർട്ണർ, മാനേജിംഗ് പാർട്ണർ തസ്തികകൾ ആർട്ടിക്കിൾ 19 വിസയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം നൽകിയിരിക്കുന്നത്. താമസ രേഖ ആർട്ടിക്കിൾ 19 ലേക്ക് മാറ്റുന്നതിനായി ഒരു വർഷത്തെ സമയപരിധി നൽകും . ഈ കാലയളവിൽ റസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാൻ കഴിയാത്ത വിദേശികൾക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാം. ഇതിനായും നിശ്ചിത സമയം അനുവദിക്കും.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികളുടെ ഉടമസ്ഥത നിരോധിക്കുന്ന നടപടികളാണ് കുവൈത്ത് നടപ്പിലാക്കി വരുന്നത്. ഇതിന്റെ കൂടി ഭാഗമായാണ് വിസ നിയമങ്ങളിലും ഇപ്പോൾ രാജ്യത്ത് സുപ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. നീതിന്യായ മന്ത്രാലയത്തിന് കീഴിലാണ് ഈ നടപടി പുരോഗമിക്കുന്നത്. സ്വദേശി വത്കരണം കുവൈത്ത് അടുത്ത കാലത്തായി സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അക്കൗണ്ടിംഗ് മേഖല, ഡ്രൈവിംഗ്, അധ്യാപക മേഖല എന്നിവിടങ്ങളിൽ എല്ലാം കുവൈത്ത് നടപടികളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."