HOME
DETAILS

ഗസ്സയില്‍ കൂട്ടക്കുരുതിയുമായി വ്യോമാക്രമണ പരമ്പര

  
backup
May 17 2021 | 19:05 PM

654653-2

 

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്‌റാഈല്‍ സേന നടത്തുന്ന കണ്ണില്‍ച്ചോരയില്ലാത്ത ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുനൂറിനോടടുക്കുന്നു. പ്രാദേശിക വാര്‍ത്താ പോര്‍ട്ടലുകളുടെ കണക്കു പ്രകാരം 198 പേര്‍ ഇതിനകം മരിച്ചു. ഇതില്‍ 59 പേര്‍ കുട്ടികളും 35 സ്ത്രീകളും ഉള്‍പ്പെടും. 1,300 പേര്‍ക്ക് പരുക്കേറ്റു.


ഇന്നലെ പുലര്‍ച്ചെ ഇസ്‌റാഈല്‍ സേന ഗസ്സയില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. ഗസ്സ നഗരത്തിന്റെ തെക്കും വടക്കും ഇസ്‌റാഈല്‍ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇന്നലെത്തെ ആക്രമണത്തില്‍ 42 ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന കണക്ക്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഗസ്സയിലെ വൈദ്യുതി ശൃംഖലയും ഇസ്‌റാഈല്‍ സേന തകര്‍ത്തു. ഫലസ്തീന്‍ സായുധ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവ് ഹുസ്സാം അബു ഹര്‍ബീദ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സേന അറിയിച്ചു. ഇസ്‌റാഈലിനു നേരെ പ്രയോഗിച്ച നിരവധി ആന്റി ടാങ്ക് മിസൈലുകള്‍ക്കു പിന്നില്‍ ഇദ്ദേഹമാണെന്ന് ഇസ്‌റാഈല്‍ ആരോപിച്ചു. അതിനിടെ പൗരന്മാരുടെ സുരക്ഷ ഇരു വിഭാഗവും ഉറപ്പുവരുത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.


ഖത്തര്‍, ഈജിപ്ത്, സൗദി വിദേശകാര്യ മന്ത്രിമാരും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ഫോണില്‍ സംസാരിച്ചു. ഇന്നലെ യു.എന്‍ രക്ഷാസമിതി ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവന ഇറക്കാനായില്ല. ഇക്കാര്യത്തില്‍ യു.എസിന്റെ എതിര്‍പ്പാണ് തടസ്സമായത്. യു.എസ് മാത്രമാണ് എതിര്‍ശബ്ദമുയര്‍ത്തിയതെന്നാണ് ചൈന ഇതേ കുറിച്ച് പ്രതികരിച്ചത്.


ഗസ്സയിലേക്ക് സഹായം എത്തിക്കാനുള്ള മനുഷ്യത്വപരമായ ഇടനാഴി അനുവദിക്കില്ലെന്ന് ഇസ്‌റാഈല്‍ അറിയിച്ചതായി യു.എന്‍.ആര്‍.ഡബ്യു.എ അറിയിച്ചു. 2004 ല്‍ ആക്രമണം നടന്നപ്പോള്‍ ഇത് അനുവദിച്ചിരുന്നു. അതേസമയം, ഇസ്‌റാഈലിനെതിരേ അന്താരാഷ്ട്ര സമൂഹം നിലപാട് കടുപ്പിക്കണമെന്നും ഇപ്പോഴത്തെ ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി പറഞ്ഞു.


വാക്കുകളേക്കാള്‍ പ്രവര്‍ത്തനങ്ങളാണ് ആവശ്യം. ഫലസ്തീന്‍ ജനതയക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്ന പ്രമേയം യു.എന്‍ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago