HOME
DETAILS

മലേര്‍കോട്ട്‌ല ജില്ലാ രൂപീകരണം: വര്‍ഗീയതയുമായി പഞ്ചാബിലേക്ക് വരേണ്ടെന്ന് യോഗിയോട് അമരീന്ദര്‍ സിങ്

  
backup
May 17 2021 | 19:05 PM

5465456-2


അമൃതസര്‍: പഞ്ചാബില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള മലേര്‍കോട്ട്‌ലയെ ജില്ലയായി പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ രൂക്ഷ വിമര്‍ശനം. വര്‍ഗീയ പ്രചാരണവുമായി പഞ്ചാബിലേക്ക് വരേണ്ടതില്ലെന്നും അതിവിടെ ചെലവാകില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. പഞ്ചാബില്‍ വര്‍ഗീയ ബോംബിന് തിരികൊളുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ അത് അവര്‍ക്കുതന്നെ തിരിച്ചടിയാകും. കുത്തഴിഞ്ഞ നിയമവ്യവസ്ഥയുള്ള, വര്‍ഗീയവും ജാതീയവുമായ വിഭജനവും നടത്തി ഭരണം നടത്തുന്ന, ഭരണഘടനയെ നശിപ്പിക്കാന്‍ മാത്രം അറിയുന്ന യോഗി ആദിത്യനാഥാണ് ഭരണഘടനയുടെ കാര്യത്തില്‍ ആശങ്കപ്പെടുന്നതെന്നും അമരീന്ദര്‍ പരിഹസിച്ചു.


സര്‍ക്കാരിന്റെ വീഴ്ച്ച കാരണം കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍, സഹായം ചോദിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന സര്‍ക്കാരാണ് ഉത്തര്‍പ്രദേശിലേത്. വ്യവസ്ഥാപിതമായി ഭരണഘടനയെ തകര്‍ക്കുന്ന പണിയാണ് ബി.ജെ.പി ചെയ്യുന്നത്. യോഗി ആദിത്യനാഥിന്റെ വര്‍ഗീയത സ്ഫുരിക്കുന്ന വാക്കുകള്‍ ഏറ്റുപിടിക്കും മുന്‍പ് പഞ്ചാബിന്റെ ചരിത്രം അറിഞ്ഞിരിക്കുന്നത് ബി.ജെ.പിക്കാര്‍ക്ക് നല്ലതായിരിക്കും. യോഗിക്ക് പഞ്ചാബിന്റേയും മലേര്‍കോട്ട്‌ലയുടേയും ചരിത്രത്തെക്കുറിച്ച് എന്തറിയാം. മലേര്‍കോട്ട്‌ലയിലെ ജനങ്ങളും സിഖ് ഗുരുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചെന്തറിയാം. ഗുജറാത്ത് മുതല്‍ ഇപ്പോള്‍ ബംഗാള്‍ വരെ അക്രമവും വര്‍ഗീയതയും പ്രചരിപ്പിച്ചുള്ള ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്നും എന്താണ് ബി.ജെ.പി അജണ്ടയെന്ന് ലോകത്തിനെല്ലാം അറിയാമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.


സ്വന്തം സംസ്ഥാനത്ത് സ്ഥലപ്പേരുകള്‍ മാറ്റി ചരിത്രം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് യോഗി. സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത മുഖ്യമന്ത്രിയാണയാള്‍. അയാളാണ് മറ്റൊരു സംസ്ഥാനത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയുന്നതെന്നും അമരീന്ദര്‍ പറഞ്ഞു. ജില്ലാ രൂപീകരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആരോപണം. ജില്ലാ രൂപീകരണം കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ നയത്തിന്റെ ഭാഗമാണെന്നും യോഗി കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  19 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  20 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  20 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  20 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  20 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  20 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago