ഗാസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ഓഫീസിനു നേരെയും ഇസ്‌റാഈല്‍ ആക്രമണം, 2 പേര്‍ കൊല്ലപ്പെട്ടു.
ദോഹ: ഫലസ്തീന്റെ കൂടെ ഉറച്ച് നില്‍ക്കുന്ന ഖത്തറിനെയും ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നു. ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്‌റാഈല്‍ സൈന്യം ഷെല്‍ വര്‍ഷം നടത്തി. ആക്രമണത്തില്‍ രണ്ട് ഫലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖത്തര്‍ റെഡ് ക്രസന്റ് ട്വിറ്ററില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് പ്രാദേശിക സമയം 6 മണിയോടെയായിരുന്നു ആക്രമണം.
ഇസ്രായേല്‍ നടപടിയെ ഖത്തര്‍ റെഡ് ക്രസന്റ് അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള ജീവകാരുണ്യ പ്രവര്‍ത്തനം അനുവദിക്കണം. റെഡ് ക്രസന്റ് ആസ്ഥാനം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഫലസ്തീന്‍ റെഡ് ക്രസന്റുമായി സഹകരിച്ച് ഗസയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന പ്രവര്‍ത്തനം തുടരുമെന്നും ഖത്തര്‍ റെഡ് ക്രസന്റ് വ്യക്തമാക്കി. ഒരാഴ്ച്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫല്‌സ്തീന്‍കാര്‍ക്ക് 10 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം ഇന്നലെ ഖത്തര്‍ റെഡ്ക്രസന്റ് പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ച്ച ഖത്തറിന്റെ അല്‍ജസീറ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."