'പൊളിച്ചു നീക്കല്‍ നോട്ടിസ് നല്‍കി ചെയ്തു കൂടേ' കേന്ദ്രത്തോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ നല്‍കിയ ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നു. പൊളിച്ചു നീക്കല്‍ നോട്ടിസ് നല്‍കിയ ശേഷം ചെയ്തു കൂടേ എന്ന് കേന്ദ്രത്തോട് സുപ്രിം കോടതി ചോദിച്ചു. നോട്ടിസ് നല്‍കാതെ ഒരു കെട്ടിടവും പൊളിച്ചു നീക്കരുതെന്നും കോടതി വ്യക്തമാക്കി. റോഡിലെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജിക്കാര്‍ വിഷയത്തെ രാഷ്ട്രീയവതികരിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു.
സി.പി.എം നല്‍കിയ ഹരജിയില്‍ ഇടപെടാനാവില്ലെന്നും സുപ്രികോടതി ചൂണ്ടിക്കാട്ടി. ഇരയാക്കപ്പെടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്ന് ബെഞ്ച് ചോദിച്ചു. പൊതുതാല്‍പര്യ വിഷയമായതിനാലാണ് ഹരജി നല്‍കിയതെന്ന് സി.പി.എമ്മിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഇരയാക്കപ്പെടുന്നവരോട് ഹരജി നല്‍കാന്‍ പറയൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ജനവാസകേന്ദ്രങ്ങളായതുകൊണ്ടാണ് ജഹാംഗീര്‍പുരിയില്‍ ഇടപെട്ടത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൊളിക്കലില്‍ ഇടപെടാനാകില്ല. ജഹാംഗീര്‍പുരിയിലെ പൊളിക്കലിന് മാത്രമാണ് സ്റ്റേ ഉള്ളതെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി താമസിക്കുന്ന എല്ലാവര്‍ക്കും സംരക്ഷണം നല്‍കണോ എന്നും കോടതി ചോദിച്ചു.
ഹൈക്കോടതിയാണ് ഇത് പരിഗണിക്കേണ്ടതെന്നും അല്ലെങ്കില്‍ ഹരജി തള്ളുമെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് സി.പി.എം ഹരജി പിന്‍വലിച്ചു. ഹൈക്കോടതി ഇടപെട്ടില്ലെങ്കില്‍ ഇടപെടാമെന്ന് കോടതി പറഞ്ഞു. നാളെത്തന്നെ മെന്‍ഷന്‍ ചെയ്യാന്‍ കോടതി അനുവാദം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."