HOME
DETAILS

ഷഹീന്‍ ബാഗിലെ പൊളിച്ചു നീക്കലിനെതിരെ സി.പി.എം നല്‍കിയ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി; ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശം

  
backup
May 09 2022 | 10:05 AM

national-sc-refuses-to-intervene-in-shaheen-bagh-demolition-drive123-2022

ന്യൂഡല്‍ഹി: ഷഹീന്‍ബാഗിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ സി.പി.എം നല്‍കിയ ഹരജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രികോടതി . ഇരയാക്കപ്പെടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്ന് ബെഞ്ച് ചോദിച്ചു. പൊതുതാല്‍പര്യ വിഷയമായതിനാലാണ് ഹരജി നല്‍കിയതെന്ന് സി.പി.എമ്മിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇരയാക്കപ്പെടുന്നവരോട് ഹരജി നല്‍കാന്‍ പറയൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. ജനവാസകേന്ദ്രങ്ങളായതുകൊണ്ടാണ് ജഹാംഗീര്‍പുരിയില്‍ ഇടപെട്ടത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൊളിക്കലില്‍ ഇടപെടാനാകില്ല. ജഹാംഗീര്‍പുരിയിലെ പൊളിക്കലിന് മാത്രമാണ് സ്റ്റേ ഉള്ളതെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി താമസിക്കുന്ന എല്ലാവര്‍ക്കും സംരക്ഷണം നല്‍കണോ എന്നും കോടതി ചോദിച്ചു.

ഹൈക്കോടതിയാണ് ഇത് പരിഗണിക്കേണ്ടതെന്നും അല്ലെങ്കില്‍ ഹരജി തള്ളുമെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് സി.പി.എം ഹരജി പിന്‍വലിച്ചു. ഹൈക്കോടതി ഇടപെട്ടില്ലെങ്കില്‍ ഇടപെടാമെന്ന് കോടതി പറഞ്ഞു. നാളെത്തന്നെ മെന്‍ഷന്‍ ചെയ്യാന്‍ കോടതി അനുവാദം നല്‍കി.

പാളിച്ചു നീക്കല്‍ നോട്ടിസ് നല്‍കിയ ശേഷം ചെയ്തു കൂടേ എന്ന് കേന്ദ്രത്തോട് സുപ്രിം കോടതി ചോദിച്ചു. നോട്ടിസ് നല്‍കാതെ ഒരു കെട്ടിടവും പൊളിച്ചു നീക്കരുതെന്നും കോടതി വ്യക്തമാക്കി. റോഡിലെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജിക്കാര്‍ വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും കേന്ദ്രം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago