കുട്ടികളെ കൊവിഡില്‍ നിന്ന് കാക്കാന്‍ തയ്യാറായിരിക്കൂ, മോദി 'സിസ്റ്റം' അടിയന്തിരമായി ഉണരണമെന്നും രാഹുല്‍
ന്യൂഡല്‍ഹി: ഇനി കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുട്ടികളെ കൊവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങള്‍ ഉടന്‍ വര്‍ധിപ്പിക്കണമെന്നും രാഹുല്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
''വരാനിരിക്കുന്ന നാളുകളില്‍ കുട്ടികളെ കൊറോണയില്‍ നിന്നും സംരക്ഷിക്കണം. ശിശുരോഗ ആരോഗ്യ കേന്ദ്രങ്ങള്‍, വാക്‌സിന്‍, ചികിത്സ സൗകര്യങ്ങള്‍ എന്നിവ ഇപ്പോള്‍ മുതല്‍ തയ്യാറാക്കേണ്ടതുണ്ട്.
രാജ്യത്തിന്റെ ഭാവിക്കായി ഈ ഉറക്കത്തില്‍ നിന്നും നിലവിലുള്ള മോദി 'സിസ്റ്റം' അടിയന്തിരമായി ഉണരേണ്ടതുണ്ട്'' -രാഹുല്‍ ട്വീറ്റ് ചെയ്തു.
In the time to come, children will need protection from Corona. Paediatric services and vaccine-treatment protocol should already be in place.
— Rahul Gandhi (@RahulGandhi) May 18, 2021
India’s future needs for the present Modi ‘system’ to be shaken out of sleep.
കൊവിഡിന്റെ ആരംഭകാലം മുതല്‍ കേന്ദ്ര സര്‍ക്കാറിന് രാഹുല്‍ നിരവധി മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കിയിരുന്നെങ്കിലും ബി.ജെ.പി നേതാക്കളടക്കമുള്ളവര്‍ അതിനെ പുച്ഛിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ വിഗദ്ധരടക്കമുള്ളവര്‍ രാഹുലിന്റെ മുന്‍ കാല നിലപാടുകള്‍ ശരിയായിരുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."