ശൈലജ ടീച്ചറെ പുറത്തുനിര്‍ത്തി പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കര്‍; ഷൈലജക്കുമാത്രമായി ഇളവു വേണ്ടെന്നു സി.പി.എം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ ഏവരും കാത്തിരുന്നകെ.കെ ഷൈലജയുടെ കാര്യത്തില്‍ സി.പി.എം എടുക്കുന്ന തീരുമാനം. എന്നാല്‍ പിണറായി സര്‍ക്കാരില്‍ കെ.കെ ഷൈലജക്കുമാത്രമായി ഇളവു നല്‍കേണ്ടതില്ലെന്നു സി.പി.എം തീരുമാനിച്ചു. ഇതോടെ കെ.കെ ഷൈലജ ടീച്ചര്‍ ഈ മന്ത്രിസഭയിലുണ്ടാകില്ല.
കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയ മന്ത്രിയെന്ന നിലയില്‍ ഏവരും കാത്തിരുന്നത് അവര്‍ മന്ത്രിസഭയിലുണ്ടാകുമെന്നുതന്നെയായിരുന്നു. അവരെകൂടി ഒഴിവാക്കി എല്ലാവരെയും പുതുമുഖങ്ങളാക്കിയതോടെ കടുത്ത നിരാശയിലാണ് പാര്‍ട്ടി അനുഭാവികള്‍. ഷൈലജക്കുവേണ്ടി സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ഏഴുപേര്‍ അനുകൂലിച്ചപ്പോള്‍ ഭൂരിഭാഗം പേരും പുതുമുഖങ്ങള്മാത്രം മതിയെന്ന നിലപാടെടുത്തു.
അതേ സമയം കെ.കെ ഷൈലജയെ പാര്‍ട്ടിയുടെ വിപ്പായി നിയോഗിച്ചു. പിണറായി വിജയനെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവായും മുഖ്യമന്ത്രിയായും തീരുമാനിച്ചു.
അതേ സമയം സ്പീക്കര്‍ സ്ഥാനത്തേക്ക് എം.ബി. രാജേഷിനെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. മന്ത്രിമാരായി മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്, എം.വി ഗോവിന്ദന്, പി.രാജീവ്, കെ.എം ബാലഗോപാല്‍, വി.എന്‍ വാസവന്, വി.ശിവന്‍കുട്ടി, ആര്.ബിന്ദു, വീണാജോര്‍ജ്, മുഹമ്മദ് റിയാസ്, സജി ചെറിയാന് എന്നിവരും മന്ത്രിമാരാകും. മലപ്പുറത്ത് നിന്ന് നേരത്തെ പറഞ്ഞുകേട്ട പേര് പൊന്നാനിയില്‍ നിന്നുള്ള നന്ദകുമാറിന്റെ പേരായിരുന്നു. എന്നാല്‍ ഇപ്പോള്‍ താനൂരില്‍ നിന്നു വിജയിച്ച വി.അബ്ദുറഹിമാനാണ് മന്ത്രിയാകുക. അതേ സമയം കെ.ടി ജലീലിനെ ഇത്തവണ പരിഗണിച്ചിട്ടില്ല എന്നത് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്നുവേണം അനുമാനിക്കാന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."