ഷവര്‍മ ഇന്ത്യന്‍ പാചകരീതിയുടെ ഭാഗമല്ല; കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി
തമിഴ്നാട്: ഷവര്‍മ ഇന്ത്യന്‍ പാചകരീതിയുടെ ഭാഗമല്ലെന്നും ഇത് കഴിക്കുന്നത് ഒഴിവാക്കണമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാണെന്നും ആളുകള്‍ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നവ കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ഷവര്‍മ വിഷബാധയില്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.'ഷവര്‍മ പാശ്ചാത്യ ഭക്ഷണമാണ്. കാലാവസ്ഥ പരിഗണിക്കുമ്പോള്‍ ആ ഭക്ഷണമൊക്കെ പാശ്ചാത്യ രാജ്യങ്ങളിലാണ് ഉചിതമാവുക.
അവിടെയൊക്കെ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് പോവാറുണ്ട്. അതുകൊണ്ട്, പുറത്തുവച്ചാലും അതൊന്നും കേടാവില്ല. ഏത് ഇറച്ചി ആയാലും ഫ്രീസറില്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ അത് കേടാവും.
കേടായ സാധനങ്ങള്‍ കഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവും. ഈ ഭക്ഷണമൊക്കെ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ലെന്നും ഇത് വില്‍ക്കുന്ന ആളുകള്‍ കൃത്യമായി അത് സൂക്ഷിക്കാന്‍ മെനക്കെടാറുമില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."