ഡയറ്റിങ്ങും നല്ല ആരോഗ്യവും
ഡോ. പി.എന്‍ സുരേഷ് കുമാര്‍
മനുഷ്യന്റെ ജീവിതായുസ് ഭക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്നുï്. കൃത്യവും സുതാര്യവുമായ ഭക്ഷണരീതികളെ അവലംബിച്ചാല്‍ ഒരു ദിവസമെങ്കിലും അധികം ജീവിക്കാനാകും. ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങിയവയാണല്ലോ മനുഷ്യനെ സംബന്ധിച്ച് പ്രധാനമായും വേïത്. എന്നാല്‍ ഭക്ഷണം കൂടിയാലും തീരെയില്ലെങ്കിലും ആയുസിന്റെ നീളത്തെ അതു ബാധിക്കുക തന്നെ ചെയ്യും. ചിലര്‍ക്ക് ഭക്ഷണം ലഭിക്കാത്തതാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലര്‍ക്ക് ഭക്ഷണം അധികമായതിന്റെ പ്രശ്‌നങ്ങളാണ്.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം തന്നെ വേണം. പ്രധാനമായും ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളുമാണ് ഉള്‍പ്പെടുത്തേïത്. ധാന്യങ്ങള്‍ പൊടിക്കാതെ തന്നെ വേവിച്ച് കഴിക്കുന്നതിലാണ് ആരോഗ്യത്തിന്റെ രഹസ്യം. ഏറ്റവും കൊഴുപ്പ് കുറഞ്ഞ പാലും പാലുല്‍പന്നങ്ങളും കഴിക്കുന്നതും നല്ലതാണ്. ഇറച്ചി ഉപയോഗിക്കണമെങ്കില്‍ കൊഴുപ്പ് കുറഞ്ഞ മാംസം ആണ് നല്ലത്. അതായത് കോഴിയിറച്ചിയും മത്സ്യവുമൊക്കെ.
ആരോഗ്യകരമായ ഭക്ഷണത്തിന്റെ ടിപ്‌സുകള്‍ നോക്കാം. ശീതളപാനീയങ്ങള്‍ പരമാവധി ഉപേക്ഷിച്ച് വെള്ളം, ഹെര്‍ബല്‍ ടീ, ലൈം ടീ, സംഭാരം, കരിക്ക് എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുക. ഓരോ നേരത്തെ ഭക്ഷണത്തിലും അന്‍പത് ശതമാനമെങ്കിലും നമ്മുടെ വീട്ടുപറമ്പില്‍ വിളയിച്ചെടുത്ത വിഷരഹിത പച്ചക്കറികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. പഴങ്ങള്‍ ജ്യൂസ് ആക്കാതെ അങ്ങനെ തന്നെ കഴിക്കണം. അതിലെ നാരുകള്‍ ഉത്തമമായ ആരോഗ്യത്തിന് ഉപകരിക്കും. പകുതി പാകം ചെയ്ത ഭക്ഷണം, ട്യൂണ ഫിഷ്, ടിന്‍ ഫൂഡ് എന്നിവ കാന്‍സറിനുവരെ കാരണമായേക്കാവുന്ന ഭക്ഷണം ആയതിനാല്‍ നിര്‍ബന്ധമായും ഉപേക്ഷിക്കണം. മുട്ട, ഫിഷ്, നട്ട്‌സ് എന്നിവ പരമാവധി ഉപയോഗിക്കുകയും വേണം.
ചുരുക്കിപ്പറഞ്ഞാല്‍, മിശ്രിതമായ ഭക്ഷണമാണ് ഒരു ജീവന്റെ നിലനില്‍പ്പിന് പ്രധാനമായും വേïത്. ശരീരത്തിനു നിശ്ചിത അളവില്‍ അന്നജം, കൊഴുപ്പ്, വെള്ളം, പ്രോട്ടീന്‍, വൈറ്റമിന്‍ എന്നിവ അനിവാര്യമാണല്ലോ. ഇതിനെയാണ് സമീകൃത ആഹാരം എന്നുപറയുന്നത്. കേരളത്തില്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഭക്ഷണം തീര്‍ച്ചയായും ബാലന്‍സ്ഡ് ആണ്. അത്തരം ഭക്ഷണരീതി പിന്തുടരാന്‍ സാധിക്കുകയാണെങ്കില്‍ ശരീരത്തിനു മികച്ചതും ആരോഗ്യത്തിനു ഹാനികരമല്ലാത്തതും സമ്പത്തിനു ലാഭകരവുമാണ്.
നല്ല ഭക്ഷണത്തിന്റെ നല്ല നേട്ടങ്ങള്‍
ബി.പി കൂടാതിരിക്കാനും ഹാര്‍ട്ട് അറ്റാക്ക് വരാതിക്കാനും ആരോഗ്യകരമായ ഭക്ഷണം കൊï് സാധിക്കും. സ്‌ട്രോക്ക്, ഹാര്‍ട്ട് ഫെയ്‌ലിയര്‍, രക്തക്കുഴലില്‍ കൊഴുപ്പ് അടഞ്ഞുകൂടാതിരിക്കാനും ആരോഗ്യകരമായ പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായകരമാണ്. കാന്‍സര്‍ വരാനുള്ള സാധ്യതയും ഇത്തരം ഭക്ഷണങ്ങള്‍ കുറക്കും. അിശേീഃശറമിെേ, ജവ്യീേരവലാശരമഹ,െ യലമേ രമൃീലേില, ്ശമോശി അ, ഇ, ഋ തുടങ്ങിയവ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുï്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ളൃലല ൃമറശരമഹ െഅതായത് ശരീരത്തിനു ദോഷകരമായിരിക്കുന്ന ചില വസ്തുക്കളെയെല്ലാം തുടച്ചുകളയാന്‍ ഉപയോഗിക്കുന്ന ളൃലല ൃമറശരമഹ രെമ്‌ലിഴലൃ എന്നുപറയുന്ന ഇഫക്ടാണ് മിശേീഃശറമിെേ, ജവ്യീേരവലാശരമഹ,െ യലമേ രമൃീലേില, ്ശമോശി അ, ഇ, ഋ ഇതിലൂടെ ലഭിക്കുന്നത്. ഇതു കാന്‍സറിനെ വരെ തടഞ്ഞുനിര്‍ത്തും.
നല്ല മധുരമുള്ള ഭക്ഷണം കഴിച്ചാല്‍ മനസിനെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ കïെത്തിയത്. ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുകയാണെങ്കില്‍ ക്ഷീണം, ഡിപ്രഷന്‍ എന്നിവയ്ക്കുള്ള സാധ്യത ഏറെയാണ്. കുടലിന്റെ ആരോഗ്യത്തിന് എപ്പോഴും നാരുകളുടെ അംശം അടങ്ങിയിട്ടുള്ളതും ഷുഗറിന്റെ അംശം കുറഞ്ഞതുമായ ഭക്ഷണമാണ് കഴിക്കേïത്.
നല്ല ഭക്ഷണം നമ്മുടെ ഓര്‍മയെക്കൂടി ബാധിക്കുന്നുï്. വൈറ്റമിന്‍ ഡി, സി, ഇ, ചെറിയ മത്സ്യങ്ങള്‍ എന്നിവ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. നല്ല രീതിയില്‍ ഡയറ്റിങ് ചെയ്താല്‍ ഭാരം മെയ്ന്റയിന്‍ ചെയ്യാനും ഷുഗര്‍ നിയന്ത്രിക്കാനായാല്‍ ഡയബറ്റിസ് കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും. കാത്സ്യം, മെഗ്‌നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണം എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തികൂടാനും എല്ലുകള്‍ക്ക് തേയ്മാനം വരാതിരിക്കാനുമെല്ലാം സഹായിക്കും.
അനാവശ്യമായി ഭക്ഷണം കഴിക്കുന്നതും ഉയര്‍ന്ന അളവില്‍ ഫാറ്റ് ഉള്ള ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിനു ഹാനികരമാണ്. ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നവരില്‍ അല്‍പനേരത്തേക്ക് ശ്വാസതടസം അനുഭവപ്പെടാറുïെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുï്. അതുകൊïുതന്നെ ഇങ്ങനെയുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയാണ് നല്ലത്. വരുംതലമുറയ്ക്ക് നല്ല ഭക്ഷണരീതിയെ പകര്‍ന്നുനല്‍കാന്‍ സാധിക്കുകയാണെങ്കില്‍ മികച്ചതായ ഒരു ഭക്ഷ്യസംസ്‌കാരം കെട്ടിപ്പടുക്കാന്‍ കഴിയും. കുട്ടികളില്‍ ഏറെ പ്രിയപ്പെട്ടതായ പിസ്സ, ഷവര്‍മ തുടങ്ങിയ ഫാസ്റ്റ് ഫുഡുകള്‍ ശരീരത്തിനു യാതൊരുവിധ ഗുണമേന്മയും നല്‍കുന്നില്ല എന്നതാണു വാസ്തവം. മനുഷ്യന്‍ ഒരുനേരം കഴിക്കുന്ന ഭക്ഷണത്തില്‍ 400 ഗ്രാമെങ്കിലും പഴങ്ങളും പച്ചക്കറികളും വേണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഡയറ്റിങ്ങുകള്‍ വിവിധതരം
യോയോ ഡയറ്റിങ്: ചിലര്‍ ഭാരം കൂട്ടാന്‍ ധാരാളം കഴിക്കുന്നു, പിന്നെ ഭാരം കുറയ്ക്കാന്‍ ഭക്ഷണത്തെ ഉപേക്ഷിക്കുന്നു... ഇങ്ങനെയുള്ള ഡയറ്റിങ്ങാണ് യോയോ ഡയറ്റിങ്. ഇത്തരം ഡയറ്റിങ് തീര്‍ച്ചയായും അനാരോഗ്യകരമാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ഭക്ഷണം കഴിക്കാതിക്കുമ്പോള്‍ ശരീരം പട്ടിണി കിടക്കുന്ന രീതിയിലേക്കാണു പോകുക. അതു തീര്‍ത്തും അപകടകരമായ പ്രക്രിയയാണല്ലോ.
മെഡിറ്ററേനിയന്‍ ഡയറ്റിങ്: ആഗോളതലത്തില്‍ വളരെ ശാസ്ത്രീയമായതും ആരോഗ്യകരമായതും എന്നൊക്കെ വിശേഷിപ്പിച്ചതാണ് ഈ ഡയറ്റിങ്. ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ 1960 മുതല്‍ അനുഷ്ഠിച്ചിരുന്ന മെഡിറ്ററേനിയന്‍ ഡയറ്റിങ് പരമ്പരാഗതമായ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഔഷധസസ്യങ്ങള്‍, നട്ട്‌സ്, ബീന്‍സ്, ധാന്യങ്ങള്‍ എന്നിവയോടൊപ്പം പാല്‍ ഉല്‍പന്നങ്ങളും കോഴിയിറച്ചിയും മുട്ടയും അടങ്ങുന്നതാണ് ഈ ഡയറ്റിന്റെ രീതി.
പാലിയോ ഡയറ്റ്: പ്രാചീനകാലത്ത് സര്‍വസാധാരണമായി ആചരിച്ചുവന്നിരുന്ന ഡയറ്റ്. അതായത്, പകുതി പാകം ചെയ്ത ഭക്ഷണം ഉപേക്ഷിച്ച് വേവിക്കാതെ തന്നെ കഴിക്കുന്ന രീതിയാണ് പാലിയോ ഡയറ്റ്. ഇതിന്റെ കൂടെ വ്യായാമവും യോഗയുമുï്.
വേഗന്‍ ഡയറ്റ്: സാധാരണ നാം പുലര്‍ത്തിപ്പോരുന്ന പച്ചക്കറികള്‍ മാത്രം കഴിക്കുന്ന രീതിയാണിത്.
കീറ്റോ ഡയറ്റ്: അന്നജമുള്ള ഭക്ഷണം ഒഴിവാക്കി കൊഴുപ്പിന്റെ അംശമുള്ള ഭക്ഷണം ഉപയോഗിച്ചുള്ള രീതി. ഇതു ഭാരം കുറയാനും ഷുഗര്‍ കണ്‍ട്രോള്‍ ചെയ്യാനും വളരെ നല്ലതാണ്. എന്നാല്‍ ദീര്‍ഘകാലം ചെയ്യുന്നത് ശരീരത്തിനു നല്ലതല്ല.
ഗ്ലൂട്ടന്‍ ഫ്രീ ഡയറ്റ്: ചില ധാന്യങ്ങളില്‍ കാണപ്പെടുന്ന വിത്ത് സംഭരണ പ്രോട്ടീനുകളുടെ ഒരു കൂട്ടമാണ് ഗ്ലൂട്ടന്‍. ഈ പ്രോട്ടീന്‍ ഇല്ലാത്ത ഭക്ഷണമായ ഗോതമ്പ്, റൈസ്, ബാര്‍ലി തുടങ്ങിയവയാണ് ഗ്ലൂട്ടന്‍ ഫ്രീ ഡയറ്റില്‍ അനുവര്‍ത്തിക്കുന്നത്. ഇതു കുട്ടികളിലുïാകുന്ന സീലിയാക് രോഗത്തിനു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഡയറ്റ് കൂടിയാണ്.
പരമ്പരാഗതമായി നാം കഴിച്ചുവരുന്ന സദ്യ ആരോഗ്യദായകമായ ഭക്ഷണമാണ്. വിവിധതരം കറികള്‍, ഉപ്പേരി, തൈര്, പഴം മറ്റു സൈഡ് ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നല്ലതാണ്. കൃത്യമായി പറഞ്ഞാല്‍, ബാലന്‍സ്ഡ് ആയ ഭക്ഷണമാണിത്. വിദേശീയരുടെ ഡയറ്റിങ് രീതിയെ അന്ധമായി അനുകരിക്കാതെ നമ്മുടെ പരമ്പരാഗതമായ ഭക്ഷണത്തെ അനുവര്‍ത്തിക്കുകയാണ് ആരോഗ്യകരമായ ജീവിതത്തിനു ഏറ്റവും നല്ലത്.
ഡയറ്റിങ് ചെയ്യുമ്പോള്‍ ചില പ്രത്യേക സാധനങ്ങള്‍ ഉപേക്ഷിക്കല്‍ അനിവാര്യമാണ്. പൊട്ടറ്റോ ചിപ്‌സ് കഴിക്കുന്നത് നല്ലതല്ല. എന്നാല്‍ ഇത് കറിവച്ചോ പുഴുങ്ങിയോ കഴിക്കാവുന്നതാണ്. പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളായ തംസപ്പ്, മിറï, കൊക്കകോള, ജ്യൂസ് തുടങ്ങിയവ നിര്‍ബന്ധമായും വര്‍ജിക്കേïതുï്. ഐസ്‌ക്രീം ഉപേക്ഷിക്കുന്നതും നല്ലതാണ്. ധാരാളം കാലറിയുള്ള കോഫി ഡ്രിങ്ക്‌സ് ഉപേക്ഷിച്ച് ബ്ലാക്ക് കോഫി പരീക്ഷിക്കാവുന്നതാണ്. ഷുഗര്‍ കïന്റ് ധാരാളമുള്ള ഭക്ഷണങ്ങളും ഉപേക്ഷിക്കേïതുï്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങള്‍ ആരോഗ്യകരമാണോ അനാരോഗ്യകരമാണോ എന്നു നോക്കണം. പ്രത്യേകിച്ചും ഷുഗര്‍ അടങ്ങിയിട്ടുïോ എന്നാണ് പരിശോധിക്കേïത്.
ഏതൊരു ഭക്ഷണം കഴിക്കുകയാണെങ്കിലും അതിന്റെ ക്വാളിറ്റി മാത്രം നോക്കാതെ ക്വാïിറ്റി കൂടി പരിഗണിക്കേïതുï്. ആരോഗ്യകരമായ ഭക്ഷണം ആണെങ്കിലും കൂടുതലായാല്‍ അത് വിപരീതഫലമാണ് ഉïാക്കുക. പ്രധാനമായും മനസ് ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കേïത്. അതായത്, ഭക്ഷണം കഴിക്കുമ്പോള്‍ ആസ്വദിച്ച് വേണം കഴിക്കാന്‍. ഇങ്ങനെയാകുമ്പോള്‍ ക്വാïിറ്റി കുറയുകയും കൃത്യമായ ഫലം ഉïാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."