HOME
DETAILS
MAL
സമ്മര്‍ദം ശക്തമായതോടെ അയഞ്ഞ് ബൈഡന്; ഗസ്സ- ഇസ്റാഈല്‍ വെടിനിര്‍ത്തലിന് സഹായിക്കാമെന്ന് വാഗ്ദാനം
backup
May 18 2021 | 10:05 AM
വാഷിങ്ടണ്‍: സ്വന്തം പാര്‍ട്ടിയിലെയും അവകാശസംരക്ഷണ അഭിഭാഷകരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാടില്‍ അയവുവരുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ഗസ്സ- ഇസ്റാഈല്‍ തമ്മില്‍ വെടിനിര്‍ത്തലിന് സഹായിക്കാമെന്ന് ജോ ബൈഡന് സന്നദ്ധത അറിയിച്ചു. ഇക്കാര്യത്തില്‍ ഈജിപ്തുമായുള്ള മറ്റു സഖ്യരാജ്യങ്ങളുമായും യു.എസ് ചര്‍ച്ച നടത്തുകയും ചെയ്തു.
അതേസമയം, ഇസ്റാഈലിന്റെ സ്വയം പ്രതിരോധിക്കാനുളഅള അവകാശത്തെ പിന്തുണയ്ക്കുന്നതായും ബൈഡന് അറിയിച്ചു.
ഗസ്സയ്ക്കു മേലെ സര്‍വസന്നാഹത്തോടെ ആക്രമണം നടത്തുമെന്ന ഇസ്റാഈല്‍ കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രൂക്ഷമായ വ്യോമാക്രമണമാണ് നടക്കുന്നത്. ഇതിനകം ഗസ്സയില്‍ 61 കുട്ടികളടക്കം 212 പേര് കൊല്ലപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."