ആംബുലന്‍സായി ചീറിപ്പാഞ്ഞ് കെ.എസ്.ആര്.ടി.സി; അബോധാവസ്ഥയിലായ യാത്രികയെ ആശുപത്രിയിലെത്തിച്ചു
മല്ലപ്പള്ളി: യാത്രക്കാരിയുടെ ജീവന് രക്ഷിക്കാന്‍ ആംബുലന്‍സായി ചീറിപ്പാഞ്ഞ് കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസറ്റ്. തക്ക സമയത്തെ ഇടപെടലിലൂടെ ഒരു യുവതിയുടെ ജീവനാണ് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ രക്ഷിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം.
മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതിമാരിലെ വനിതയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സ്ത്രീ ബസില്‍ വെച്ച് ഛര്‍ദിക്കുകയും പിന്നീട് അബോധാവസ്ഥയിലാകുകയും ചെയ്തു. ഇവര്‍ക്ക് കൃത്രിമശ്വാസം നല്കാന് ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ശാരീരിക അസ്വസ്ഥത നേരിടുന്നു എന്ന് അറിഞ്ഞ് ഓടി എത്തിയ ഡ്രൈവര്‍ പ്രസാദ് , കണ്ടക്ടര്‍ ജുബിനും ചേര്‍ന്ന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു എങ്കിലും അവിടെയുള്ള സജീകരണങ്ങളുടെ അഭാവം മൂലം മല്ലപ്പള്ളിയില്‍ നിന്ന് പാലക്കാടേക്ക് പോയ ബസ് ഒരു പെട്രോള്‍ പമ്പില്‍ കയറ്റി തിരിച്ചു മുവാറ്റുപുഴ സബൈന്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കെ.എസ്.ആര്.ടി.സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."