ഫാസ്റ്റ് ഫുഡിനോട് ഏറ്റവും കൊതിയുള്ളത് ഈ രാജ്യക്കാര്‍ക്ക്…, ഇന്ത്യ എത്രാം സ്ഥാനത്താണെന്നറിയാമോ?
ഫാസ്റ്റ്ഫുഡ് എന്നത് ഒരു പകരക്കാരനായി മാറിയിരിക്കുകയാണ്. കാരണം എളുപ്പത്തില്‍ ലഭ്യമാകുന്നതും കുറഞ്ഞ ചെലവുള്ളതുമാണ് ഇത്. നമ്മുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഫാസ്റ്റ് ഫുഡ്.
പെട്ടന്ന് ഭക്ഷണം ആവശ്യമുള്ളപ്പോഴെല്ലാം ഫാസ്റ്റ്ഫുഡ് റസ്റ്ററന്റുകളാണ് നമ്മുടെ ആദ്യത്തെ ചോയ്‌സ്. വിപണനസാധ്യത കണക്കിലെടുത്ത് ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങള്‍ നിരവധിയാണ് വരുന്നത്. ഈ ഭക്ഷണം രുചിയുള്ളതായതുകൊണ്ടും നിരവധി ആളുകള്‍ ഇവ ഉപയോഗിക്കുന്നുണ്ട്.
വേള്‍ഡ് ഇന്‍ഡക്‌സ് അടുത്തിടെ ഫാസ്റ്റ് ഫുഡ് പ്രിയരായ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. 20 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ്. തൊട്ടുപിന്നാലെ യുണൈറ്റഡ് കിംഗ്ഡവും ഉണ്ട്. ഫ്രാന്‍സും സ്വീഡനും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി, ഓസ്ട്രിയ, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവ തൊട്ടുപിന്നിലുണ്ട്. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ഇന്ത്യ.
ഫാസ്റ്റ് ഫുഡ് ബിസിനസ്സ് പ്രതിവര്‍ഷം 2.2 ശതമാനം വികസിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ദി ബാര്‍ബിക്യൂ ലാബ് പറയുന്നത്. അടിക്കടി ഫാസ്റ്റ്ഫുഡ് കഴിക്കുന്നതുമൂലം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ടെന്നറിഞ്ഞിട്ടും ഈ മേഖല വളര്‍ന്നുകൊണ്ടേ ഇരിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ലോകമെമ്പാടുമുള്ള 826,000 റെസ്റ്റോറന്റുകളിലും ഈ ശൃംഖലകളിലുമായി 13 ദശലക്ഷം ആളുകള്‍ ഫാസ്റ്റ് ഫുഡ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ നിന്ന് ഈ മേഖലയുടെ വളര്‍ച്ച വ്യക്തം.
ദി ബാര്‍ബിക്യൂ ലാബിന്റെ പഠനമനുസരിച്ച്, മിക്ക അമേരിക്കക്കാരും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഫാസ്റ്റ് ഫുഡ് കഴിക്കുന്നു, 83 ശതമാനം യുഎസ് കുടുംബങ്ങളും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരാണ്. ഫാസ്റ്റ്ഫുഡ് വ്യവസായത്തിലെ ഏറ്റവും ജനപ്രിയമായ റസ്റ്ററന്‍ാണ് മക്‌ഡൊണാള്‍സ്. 130.4 ബില്യണ്‍ ഡോളര്‍ ആണ് 2019 ല്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിനായി ചെലവഴിച്ചത്.
ഭക്ഷണവും രുചികരമാണെങ്കിലും, അതില്‍ ഉയര്‍ന്ന കലോറി, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല പോഷകാഹാരം ശരീരത്തിന് ലഭിക്കുന്നില്ലെന്ന് സാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."