സന്തൂര്‍ ഇതിഹാസം പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ അന്തരിച്ചു
മുംബൈ: പ്രശസ്ത സന്തൂര്‍ വാദകനും രാജ്യത്തെ എണ്ണപ്പെട്ട സംഗീതജ്ഞരില്‍ ഒരാളുമായ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ(84)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ കഴിഞ്ഞ ആറുമാസമായി ചികിത്സയില്‍ക്കഴിയുകയായിരുന്നു.
ജമ്മു കശ്മീരില്‍ നിന്നുള്ള സന്തൂര്‍ എന്ന അധികമാര്‍ക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് ശിവ്കുമാര്‍ ശര്‍മയായിരുന്നു. 1991 ല്‍ പത്മശ്രീ, 2001 ല്‍ പത്മഭൂഷണ്‍ ബഹുമതികള്‍ നല്കി രാജ്യം ആദരിച്ചു.
1938 ജനുവരി 13-ന് ജമ്മുവിലാണ് ശിവ്കുമാര്‍ ശര്‍മയുടെ ജനനം. 1955ല്‍ മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പൊതുപ്രകടനം. 1956-ല്‍ പുറത്തിറങ്ങിയ ഝനക് ഝനക് പായല്‍ ബജെ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് ശിവകുമാര്‍ ശര്‍മ്മ ഒരുക്കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1960 ല്‍ ആദ്യ സംഗീത സോളോ ആല്‍ബം പുറത്തിറക്കി.
സിത്താര്‍ വാദക കൂടിയായ മനോരമ ശര്‍മയാണ് ഭാര്യ. മകന് രാഹുല്‍ ശര്‍മ ലോകം അറിയപ്പെടുന്ന സന്തൂര്‍ വാദകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."