ജോ ജോസഫിന് 2.37 കോടിയുടെ ആസ്തി; ഉമ തോമസിന് 70 ലക്ഷം
കാക്കനാട്
തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് 2,37,66,565 രൂപയുടെ ആസ്തി. ഭാര്യ ദയ പാസ്കലിന്റെ പേരിൽ 1,72,00,586 രൂപയുടെ സ്വത്തുണ്ട്. ജോ ജോസഫിന് വിവിധ ബാങ്കുകളിലായി 2,89,894 രൂപയും ദയപാസ്കലിന് 4,74,064 രൂപയും നിക്ഷേപമുണ്ട്. ജോ ജോസഫിന്റെ പേരിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട സിറ്റി കാറും 120000 രൂപ വിലമതിക്കുന്ന മൂന്ന് പവൻ സ്വർണവുമുണ്ട്. ഭാര്യ ദയ പാസ്കലിന് 8.36 ലക്ഷം രൂപ വിലയുള്ള കാറും 75000 രൂപ വിലയുള്ള ഡയമണ്ടും 26 ലക്ഷം രൂപ വിലവരുന്ന സ്വർണവുമുണ്ട്. ഇരുവരുടേയും പേരിൽ 65,94,499 രൂപയുടെ ഭവന വായ്പ ബാധ്യതയും ഉണ്ട്.
യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ ആസ്തി 70,34,626 രൂപയാണ്. അന്തരിച്ച ഭർത്താവ് പി.ടി തോമസിന്റെ പേരിൽ 94,74,464 രൂപയുടെയും മകന്റെ പേരിൽ 9,59,809 രൂപയുടെയും ആസ്തിയുണ്ട്. ഉമയ്ക്ക് 39,544 രൂപ ബാങ്ക് വായ്പയുള്ളപ്പോൾ പി.ടി യുടെ ബാധ്യത 13,74,900 രൂപയാണ്. ഉമാ തോമസിന് 19 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാം സ്വർണവും 49, 868 രൂപ വിലമതിക്കുന്ന സ്കൂട്ടറും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."