HOME
DETAILS

സഊദിക്കും ഗൾഫിനുമെതിരെ അപകീർത്തി പരാമർശവുമായി ലബനീസ് വിദേശകാര്യ മന്ത്രി, ശക്തമായ പ്രതിഷേധവുമായി ഗൾഫ് രാജ്യങ്ങൾ

  
backup
May 19 2021 | 05:05 AM

saudi-arabia-strongly-denounces-lebanon-foreign-ministers-derogatory-statements

റിയാദ്: സഊദിക്കും ഗൾഫ് രാജ്യങ്ങൾക്കുമെതിരെ ലബനീസ് വിദേശകാര്യ മന്ത്രി ശർബൽ വഹ്ബ നടത്തിയ ഗൾഫ് വിരുദ്ധ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം. സഊദി അറേബ്യയെയും ഗൾഫ് രാജ്യങ്ങളെയും വളരെ മോശമാക്കി നടത്തിയ പരാമർശത്തിൽ സഊദി വിദേശ കാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. സഊദിയിലെ ലെബനീസ് അംബാസഡറെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രേഖാമൂലം സഊദി അറേബ്യ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു.

അൽഹുറ ചാനൽ പരിപാടിക്കിടെയാണ് ലബനീസ് വിദേശ കാര്യ മന്ത്രി വിവാദ പരാമർശം നടത്തിയത്. ഹിസ്ബുല്ലയുടെ ആയുധ ശേഖരത്തെ പ്രതിരോധിക്കുന്നതിനിടെയായിരുന്നു വിവാദ പ്രതികരണം. ഗൾഫ് രാജ്യങ്ങൾ അറബ് രാജ്യങ്ങളിലേക്ക് ഐ.എസ് ഭീകരരെ അയക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടൊപ്പം, ചാനൽ പരിപാടിയിൽ പങ്കെടുത്ത സഊദി രാഷ്ട്രീയ നിരീക്ഷകനെ അവഹേളിച്ച്, തനിക്ക് മറുപടി പറയാൻ ബദുക്കളിൽപെട്ട ഒരാളെയാണോ കൊണ്ടുവന്നിരിക്കുന്നതെന്നും ലെബനീസ് വിദേശ മന്ത്രി ചോദിച്ചു.

ലെബനോൻ പ്രദേശങ്ങളിൽ ഇസ്‌റാഈൽ അധിനിവേശം നടത്തിയപ്പോൾ ലെബനോന്റെ പരമാധികാരത്തിനു വേണ്ടി പ്രതിരോധം തീർക്കാൻ ഹിസ്ബുല്ല പ്രവർത്തകർ രംഗത്തിറങ്ങിയതായും രണ്ടാം ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങൾ ഐ.എസ് ഭീകരരെ അറബ് രാജ്യങ്ങളിലേക്ക് അയക്കുകയായിരുന്നെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. ഇതോടെ, ഇദ്ദേഹത്തിനെതിരെ കടുത്ത ഭാഷയിലാണ് ഗൾഫ് മേഖല പ്രതികരിച്ചത്. ലെബനോനും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ അട്ടിമറിക്കുന്നതിൽ പുതിയ ഏടാണ് വിദേശ മന്ത്രിയുടെ പ്രസ്താവനയെന്ന് ലബനോൻ പ്രധാനമന്തി സഅദ് അൽഹരീരിയുടെ മീഡിയ ഓഫീസ് പറഞ്ഞു. വിദേശ നയങ്ങളും നയതന്ത്രജ്ഞതയും അറിയാത്ത വിഡ്ഢിയാണ് ശർബൽ വഹബയെന്ന് ലെബനീസ് എം.പി നഹാദ് അൽമശ്‌നൂഖ് പറഞ്ഞു.

അതേസമയം, വിദേശ മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത് ലെബനോന്റെയോ ലെബനീസ് പ്രസിഡന്റിന്റെയോ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും ലെബനീസ് പ്രസിഡന്റ് മിഷേൽ ഔനിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ബദുക്കളാണെന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നുവെന്നും ബദുക്കളായ തങ്ങളെ അല്ലാഹു ആദരിക്കുകയും ഇസ്സത്ത് നൽകുകയും എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ കനിഞ്ഞരുളുകയും ചെയ്തിരിക്കുന്നുവെന്നും ലോകത്തെ പ്രശസ്ത കവിയും സംഗീതജ്ഞനും മുൻ അൽഹിലാൽ ക്ലബ്ബ് പ്രസിഡന്റുമായ അബ്ദുറഹ്മാൻ ബിൻ മുസാഅദ് രാജകുമാരൻ പറഞ്ഞു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി പ്രസിഡന്റ് തുർക്കി ആലുശൈഖും പറഞ്ഞു

അതിനിടെ, പ്രസ്താവനയിൽ പ്രതിധേഷിച്ച് സഊദിയിലെ ലെബനീസ് അംബാസഡറെ വിദേശ മന്ത്രാലയ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി സഊദി അറേബ്യ രേഖാമൂലം പ്രതിഷേധം അറിയിച്ചു. ലെബനീസ് വിദേശ മന്ത്രി നടത്തിയ പ്രസ്താവനയെ ശക്തിയായി അപലപിക്കുന്നതായി സഊദി വിദേശ മന്ത്രാലയം പറഞ്ഞു. ലെബനീസ് മന്ത്രിയുടെ പ്രസ്താവന നയതന്ത്ര മര്യാദകൾക്ക് നിരക്കുന്നതല്ലെന്നും മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലെബനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖാമൂലം അറിയിച്ചതെന്ന് സഊദി വിദേശ മന്ത്രാലയം പറഞ്ഞു. യു എ ഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും പ്രതിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  a month ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  a month ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  a month ago