'ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞവര്‍ ദേശസ്നേഹം പഠിപ്പിക്കേണ്ട' രാഹുല്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര വ്യക്തമാക്കി. ബ്രിട്ടിഷുകാരോട് മാപ്പു പറഞ്ഞവര്‍ കോണ്‍ഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കേണ്ട. അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്നു രക്ഷപ്പെടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.
അതേസമയം പാര്‍ലമെന്റ് ഇന്നും തടസ്സപ്പെട്ടു. ഇരുസഭകളും രണ്ടു മണിവരെ നിര്‍ത്തിവച്ചു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഒന്നാം നിലയില്‍ പ്രതിഷേധിച്ചു. ടിഎംസി തനിച്ച് പ്രതിഷേധിച്ചു.
പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം നിര്‍ത്തിവച്ചു. തുടര്‍ച്ചയായ ഏഴാം ദിവസവും സ്ഥിതി മാറ്റമില്ല.വിദേശത്ത് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ബി.ജെ.പി തീരുമാനം. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണമില്ലാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷവും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."