HOME
DETAILS
MAL
പുറത്താക്കാന്‍ മാത്രമുള്ള പ്രാധാന്യം കെ.വി തോമസിനില്ല: കെ.സുധാകരന്
backup
May 11 2022 | 09:05 AM
കൊച്ചി: കെ.വി.തോമസ് ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ടെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്. കോണ്‍ഗ്രസില്‍ ഇന്ന് കെ.വി.തോമസ് ഇല്ല. അത് ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചു. പുറത്താക്കാനുള്ള പ്രാധാന്യം പോലും കെ.വി.തോമസിന് നല്‍കിയിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇല്ല ഇല്ല എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കെ.വി.തോമസിനെ സസ്പെന്‍ഡ് ചെയ്ത ശേഷമാണ് എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് സി.പി.എമ്മിന് വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."