'മര്‍ദ്ദിതര്‍ക്കൊപ്പം ഞങ്ങളുമുണ്ട്'; കളിക്കളത്തില്‍ ഫലസ്തീന് പതാകയേന്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങള്‍ പോഗ്ബയും ദിയലോയും video
മാഞ്ചസ്റ്റര്‍: ഫലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ കരുത്തുറ്റ വേദികളായി കളിക്കളങ്ങള്‍. എഫ്.എ കപ്പിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സാക്ഷ്യം വഹിച്ചു അതിമനോഹരമായ ഐക്യദാര്ഢ്യപ്രകടനത്തിന്.
ഫുള്‍ഹാമിനെതിരെയുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരശേഷം ഫലസ്തീന് പതാകയേന്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളായ പോള്‍ പോഗ്ബയും അമദ് ദിയലോയുമാണ് തങ്ങള്‍ ഫലസ്തീനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. കാണികളില്‍ നിന്നൊരാളാണ് പോഗ്ബക്ക് പതാക കൈമാറുന്നത്.
[video width="640" height="800" mp4="https://suprabhaatham.com/wp-content/uploads/2021/05/pob-palest.mp4"][/video]
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെംബ്ലി സ്റ്റേഡിയത്തില്‍ എഫ്.എ കപ്പ് വിജയശേഷം ലെസ്റ്റര്‍ ടീം അംഗങ്ങളായ ഹംസ ചൗധരിയും വെസ്ലി ഫോഫാനയും ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായ പതാകകള്‍ മൈതാനത്ത് ഉപയോഗിക്കുന്നതിന് വിലക്കുണ്ടെങ്കിലും രാജ്യങ്ങളുടെ പതാക ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല.
സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്നഫുള്ഹാമുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. 15ാം മനിറ്റില്‍ എഡിസണ് കവാനിയുടെ ഗോളില്‍ യുനൈറ്റഡ് മുന്നിലെത്തിയെങ്കിലും 76ാം മിനുറ്റില്‍ ജോ ബ്രയാനിലൂടെ ഫുള്‍ഹാം സമനില പിടിക്കുകയായിരുന്നു.
നിലവില്‍ മത്സരത്തില്‍ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡ്. 37 മത്സരങ്ങളില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റിക്ക് 83 പോയന്റുള്ളപ്പോള്‍ രണ്ടാമതുള്ള യുനൈറ്റഡിന് 71 പോയന്റാണുള്ളത്. 67 പോയന്റുള്ള ചെല്‍സി മൂന്നാമതും 66 പോയന്റുള്ള ലെസ്റ്റര്‍ സിറ്റി ചെല്‍സി നാലാമതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."