ആരോഗ്യ വകുപ്പ് ഉറപ്പിച്ച് വീണാജോര്‍ജ്, ധനകാര്യം ബാലഗോപാല്‍, വ്യവസായം പി.രാജീവ്, ഉന്നത വിദ്യാഭ്യാസം ആര്‍.ബിന്ദു
തിരുവനന്തപുരം: വീണാ ജോര്‍ജ് പിണറായി രണ്ടാം സര്‍ക്കാരിലെ കെ.കെ ശൈലജയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ അതുറപ്പായിരിക്കുന്നു. വീണാജോര്‍ജ് ആരോഗ്യവകുപ്പ് ഉറപ്പിച്ചു. വകുപ്പ് ഏതായാലും അസാമാന്യമായ മെയ് വഴക്കത്തോടെ ശോഭിക്കാനാവുമെന്നതിന്റെ വ്യക്തമായ സൂചന കൂടിയാമിത്. കൃത്യമായ ലക്ഷ്യത്തില്‍ രണ്ടാം തവണ വിജയിച്ച വീണയെ മന്ത്രിസഭയിലെത്തിക്കുമ്പോള്‍ മികച്ച വകുപ്പ് തന്നെ നല്‍കുമെന്നുതന്നെയായിരുന്നു വാര്‍ത്തകള്‍. തീര്‍ച്ചയായും കെ.കെ ഷൈലജയുടെ പിന്‍ഗാമിയാകാന്‍ പിണറായി മന്ത്രിസഭയില്‍ ഏറ്റവും അനുയോജ്യയും അവര്‍ തന്നെയാണ്.
സി.പി.എം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് പുരോഗമിക്കുകയാണ്.
ധനകാര്യ മന്ത്രി സ്ഥാനത്തേക്ക് കെ.എന്‍ ബാലഗോപാല്‍ ഉറപ്പാക്കി. പി രാജിവിനെ വ്യവസായവും തദ്ദേശ സ്വയംഭരണം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കും ഉറപ്പാകുകയാണ്. ആര്‍ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് നല്‍കിയിരിക്കുന്നത്.
കെ.രാധാകൃഷ്ണന് പൊതുമരാമത്തിനൊപ്പം പട്ടികജാതിപട്ടികവര്‍ഗ വകുപ്പും പരിഗണിക്കുന്നുണ്ട്. ഇത് ഉറപ്പായിട്ടില്ല.
വൈദ്യുതി വകുപ്പ് ഇ. കൃഷ്ണന്‍കുട്ടിക്ക് നല്‍കി. അദ്ദേഹം കഴിഞ്ഞ തവണ കൈകാര്യം ചെയ്തിരുന്ന ജലവകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനു നല്‍കി. അഹമ്മദ് ദേര്‍കോവിലിന് തുറമുഖ വകുപ്പും നല്‍കിയിട്ടുണ്ട്.
വി.എന്‍ വാസവന് എക്‌സൈസും വി ശിവന്‍കുട്ടിക്ക് സഹകരണത്തോടൊപ്പം ദേവസ്വം നല്‍കിയേക്കും. ഇതിനൊപ്പം വൈദ്യൂതിയും പരിഗണനയിലുണ്ട്. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് ആലോചിക്കുന്നു. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവുമാണ് നല്‍കിയിരിക്കുന്നത്. വി അബ്ദുല്‍റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം പ്രവാസികാര്യവകുപ്പുകൂടി നല്‍കിയിട്ടുണ്ട്.
സി.പി.ഐയില്‍ നിന്ന് കെ. രാജന് റവന്യൂവും, പി പ്രസാദിന് കൃഷിയും, ജി ആര്‍ അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന. ജെ.ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികനവും ലീഗല്‍ മെട്രോളജിയും നല്‍കും.
ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."