വകുപ്പു വിഭജനം പൂര്‍ത്തിയായി: യുവരക്തങ്ങള്‍ക്കും ഘടകക്ഷികള്‍ക്കും പ്രധാന വകുപ്പുകള്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയായി. സി.പി.എം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന്‍ സംസ്ഥാനസെക്രട്ടറിയേറ്റ് അവസാനിച്ചിരിക്കുകയാണ്.
ആദ്യ മന്ത്രി സ്ഥാനം ഉറപ്പിച്ചത് വീണാ ജോര്‍ജായിരുന്നു. പിണറായി രണ്ടാം സര്‍ക്കാരില്‍ അവര്‍ ആരോഗ്യമന്ത്രിയാകും. വകുപ്പ് ഏതായാലും അസാമാന്യമായ മെയ് വഴക്കത്തോടെ ശോഭിക്കാനാവുമെന്നതിന്റെ വ്യക്തമായ സൂചന കൂടിയായിരുന്നു അത്.
കൃത്യമായ ലക്ഷ്യത്തില്‍ രണ്ടാം തവണ വിജയിച്ച വീണയെ മന്ത്രിസഭയിലെത്തിക്കുമ്പോള്‍ മികച്ച വകുപ്പ് തന്നെ നല്‍കുമെന്നുതന്നെയായിരുന്നു വാര്‍ത്തകള്‍. തീര്‍ച്ചയായും കെ.കെ ഷൈലജയുടെ പിന്‍ഗാമിയാകാന്‍ പിണറായി മന്ത്രിസഭയില്‍ അനുയോജ്യയും അവര്‍ തന്നെ.
തോമസ് ഐസകിന്റെ പിന്‍ഗാമിയായി ധനകാര്യ വകുപ്പ് കെ.എന്‍ ബാലഗോപാലിനാണ്. പി.രാജീവിന് വ്യവസായവും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കു തദ്ദേശ സ്വയംഭരണവകുപ്പും എക്‌സൈസ് വകുപ്പും ആര്‍ ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്.
കെ.രാധാകൃഷ്ണന് പാര്‍ലമെന്ററികാര്യവും ദേവസ്വം വകുപ്പും പട്ടികജാതിപട്ടികവര്‍ഗ വകുപ്പിന്റെ ചുമതലകൂടി നല്‍കി.
വൈദ്യുതി വകുപ്പ് ഇ. കൃഷ്ണന്‍കുട്ടിക്കാണ്. അദ്ദേഹം കഴിഞ്ഞ തവണ കൈകാര്യം ചെയ്തിരുന്ന ജലവകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനു നല്‍കി. ഐ.എന്‍.എല്ലിനിതു ചരിത്ര നിമിഷമാണ്. 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് മന്ത്രി പദവി ലഭിച്ചിരിക്കുന്നത്. അഹമ്മദ് ദേര്‍കോവില്‍ തുറമുഖ വകുപ്പു മന്ത്രിയാകും.
വി.എന്‍ വാസവന് സഹകരണവും രജിസ്‌ട്രേഷന്‍ വകുപ്പും വി.ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ വകുപ്പും തൊഴില്‍ വകുപ്പും നല്‍കി. സജി ചെറിയാന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസവുമാണ് നല്‍കിയിരിക്കുന്നത്. വി അബ്ദുല്‍റഹ്മാന് ന്യൂനപക്ഷക്ഷേമത്തിനൊപ്പം പ്രവാസികാര്യവകുപ്പുകൂടി നല്‍കിയിട്ടുണ്ട്. ആന്റണി രാജുവിന് ഗതാഗതം നല്‍കിയിട്ടുണ്ട്. എന്‍.സി.പിയിലെ എ.കെ ശശീന്ദ്രന് വനം വകുപ്പാണ് ലഭിച്ചിരിക്കുന്നത്.
സി.പി.ഐ മന്ത്രിയുടെ വകുപ്പുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. നിന്ന് കെ. രാജന് റവന്യൂവും, പി പ്രസാദിന് കൃഷിയും, ജി ആര്‍ അനിലിന് ഭക്ഷ്യവും നല്‍കാനാണ് ആലോചന. ജെ.ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികനവും ലീഗല്‍ മെട്രോളജിയും നല്‍കും.
ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. നാളെ വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിഞ്ജ.
പിണറായി വിജയന്‍ (മുഖ്യമന്ത്രി)
ആഭ്യന്തരം, ഐ.ടി
1. എം.വി. ഗോവിന്ദന്‍ (തദ്ദേശം, എക്‌സൈസ്)
3. കെ. രാധാകൃഷ്ണന്‍ (ദേവസ്വം, പാര്‍ലമെന്ററികാര്യം, പട്ടികജാതി വകുപ്പ്)
4. കെ.എന്‍. ബാലഗോപാല്‍ (ധനകാര്യം)
5. പി. രാജീവ് (വ്യവസായം)
6. വി. ശിവന്‍കുട്ടി (വിദ്യാഭ്യാസം, തൊഴില്‍)
7. വീണ ജോര്‍ജ് (ആരോഗ്യം)
8. ആര്‍. ബിന്ദു (ഉന്നത വിദ്യാഭ്യാസം)
9. സജി ചെറിയാന് (ഫിഷറീസ്, സാംസ്‌കാരികം,സിനിമ)
10. വി. അബ്ദുറഹ്മാന്‍ (ന്യൂനപക്ഷേമം, പ്രവാസി കാര്യം)
11. പി.എ മുഹമ്മദ് റിയാസ് (ടൂറിസം, പൊതുമരാമത്ത് )
12 വി.എന്‍ വാസവന്‍ (സഹകരണം, രജിസിട്രേഷന്‍)
സി.പി.ഐ
13. കെ.രാജന്‍ (റവന്യൂ)
14.പി. പസാദ് (കൃഷി)
15 ജി.ആര്‍ അനില്‍ (സിവില്‍ സപ്ലൈസ്)
16 ജെ.ചിഞ്ചുറാണി (മൃഗസംരക്ഷണം)
ഐ.എന്‍.എല്‍
അഹമ്മദ് ദേവര്‍കോവില്‍ (തുറമുഖം)
കേരള കോണ്‍ഗ്രസ് എം
റോഷി അഗസ്റ്റിന്‍ (ജലവിഭവം)
ആന്റണി രാജു (ഗതാഗതം)
കെ.കൃഷ്ണന്‍കുട്ടി (വൈദ്യുതി)
എ.കെ ശശീന്ദ്രന് (വനം വകുപ്പ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."