HOME
DETAILS

ബഹ്‌റൈനിലെ ലേബര്‍<br>ക്യാംപുകളിലെ നോമ്പുകാലം

  
backup
March 21 2023 | 12:03 PM

ramadan-bahrain-benyamin

 

ബെന്യാമിന്‍

ബഹ്‌റൈനിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുകയായിരുന്നു മരുഭൂമിയുടെ പെള്ളുന്ന ജീവിതം പകര്‍ത്തി പ്രവാസത്തിന്റെ നോവുന്ന വേദനകള്‍ പങ്കുവച്ച ബെന്യാമിന്‍. ഓര്‍മകളിലേക്ക് വീണ്ടും മനാമയിലെ സല്‍മാബന്ദ്, രിഫായില്‍ ലേബര്‍ ക്യാംപുകളിലെ മനുഷ്യരെ കൂട്ടികൊണ്ടുവന്നു പിന്നീട് ബെന്യാമിന്‍.

റമദാന്റെ സുഗന്ധം പരത്തുന്ന 21 വര്‍ഷത്തെ രാപ്പകലുകളില്‍ മുഴുകി ബെന്യാമിന്‍ പന്തളം കുളനടയിലെ മണ്ണില്‍ പുത്തന്‍ വീട്ടിലിരുന്ന് വാചാലനായി. ലോകത്തിന് മുന്നില്‍ പ്രവാസത്തിന്റെ ആടുജീവിതം പറഞ്ഞ് വായനയുടെ മരുലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ എഴുത്തുകാരന്‍.


റമദാന്റെ സവിശേഷതകളും ഗുണങ്ങളുമെല്ലാം തൊട്ടറിയുന്നത് ബഹ്‌റൈനിലെ പ്രവാസ ജീവിത കാലത്താണ്. അതിനു മുന്‍പ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരായ അമീന്‍, നിയാസ്, ഷാജഹാന്‍ എന്നിവര്‍ നോമ്പെടുക്കുന്നത് കണ്ടിട്ടുണ്ട്. ക്ലാസ്സില്‍ നിന്ന് മൂന്ന് പേരും പുറത്തേക്ക് തുപ്പാന്‍ പോകുന്നത് കാണാം.

ഉമിനീര് പോലും ഇറക്കാന്‍ അനുമതിയില്ലെന്നാണ് അന്ന് നോമ്പിനെ കുറിച്ച് മനസിലാക്കിയത്. എന്നാല്‍ പിന്നീട് ഉമനീരിന് പ്രശ്‌നമില്ലെന്നുംകട്ടിയുള്ള വസ്തുക്കള്‍ അകത്തേക്ക് പ്രവേശിക്കാന്‍ പാടില്ലെന്നും ബോധ്യമായി. കൂട്ടുകാര്‍ ചിട്ടയായി നോമ്പെടുക്കുന്നവരായതിനാല്‍ അവരോട് ബഹുമാനമായിരുന്നു.

 

 

പ്രവാസിയായി ബഹ്‌റൈനിലെത്തിയപ്പോഴാണ് നോമ്പിന്റെ യഥാര്‍ഥ ചൈതന്യം മനസിലാകുന്നത്. ഒരു രാജ്യം റമദാന്‍ മാസത്തില്‍ ആകെ മാറുന്നതായി തോന്നി. നോമ്പെത്തുന്നതിന് മുന്‍പ് തന്നെ നോമ്പിനെ വരവേല്‍ക്കുകയാണ് അറബ് രാജ്യങ്ങള്‍. പള്ളികളും ഭവനങ്ങളും മോടിപിടിപ്പിക്കുന്നു. പതിവ് നഗര കാഴ്ചകള്‍ ആകെ മാറുന്നു. പകലുകളില്‍ ഭക്ഷണവില്‍പന കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നു. രാത്രികള്‍ സജീവമാകുന്നു. ഭക്തിയുടെ പ്രസരിപ്പിലാണ് നാടും ജനങ്ങളും.

 

മുസ്‌ലിംകള്‍ മാത്രമല്ല പ്രവാസികളായ ഓരോരുത്തരും നോമ്പിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. നോമ്പുകാലത്ത് രണ്ടു രീതിയിലുള്ളവരെ കാണാനായിട്ടുണ്ട്. ശീതീകരിച്ച മുറിയില്‍ ദേഹമനക്കമില്ലാതെ തൊഴില്‍ ചെയ്ത് ആരും കാണാതെ ഭക്ഷണം കഴിച്ച്, മറ്റുള്ളവരുടെ ഇടയില്‍ നോമ്പുകാരായി അഭിനിയിക്കുന്നവരാണ് ഒരു വിഭാഗം.

കൊടുംചൂടില്‍ ആറ് മണിക്കൂര്‍ വെയിലേറ്റ് അധ്വാനിച്ച് തൊണ്ട നനക്കാതെ ജോലിയും അതോടൊപ്പം നോമ്പുകാരനായും തുടരുന്നവര്‍. ഇവരില്‍ അധ്വാനിക്കുന്ന നോമ്പുകാരനെ കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്. ലേബര്‍ ക്യാംപുകളില്‍ വിവിധ രാജ്യക്കാരായ നോമ്പുകാര്‍ നിസ്‌കരിക്കുന്നു, നോമ്പ് തുറക്കുന്നു. അവര്‍ക്കൊപ്പം നിരവധി തവണ നോമ്പ് തുറക്കാനായതും ചിലപ്പോഴൊക്കെ നോമ്പുകാരനാവാന്‍ കഴിഞ്ഞതും ജീവിതത്തിലെ വലിയ ഭാഗ്യമാണ്.

 

 

 

മനുഷ്യന്റെ മുഖവും സ്വഭാവ രീതികളും മാറുന്നത് റമദാനില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ലേബര്‍ ക്യാംപില്‍ മുദീറന്മാര്‍ എപ്പോഴും കര്‍ക്കശക്കാരായിരിക്കും. തൊഴിലാളികളോട് ക്രൂരമായി പെരുമാറുന്നവരെയടക്കം കാണാനായിട്ടുണ്ട്. എന്നാല്‍ നോമ്പുകാലത്ത് ഇവരടക്കം സൗമ്യരായി മാറുന്നു. സഹാനുഭൂതിയും സ്‌നേഹവും നോമ്പ് വഴി മനുഷ്യനില്‍ നിറയുന്നതിനാലാണത്. മഹത്തായ നീതിബോധത്തിലേക്ക് കൂടി നോമ്പ് നമ്മെ നയിക്കുന്നു. പണക്കാരനും പാവപ്പെട്ടവനും ഒരേ രീതിയില്‍ അനുഭവിക്കുന്ന താണ് നോമ്പിന്റെ മറ്റൊരു സവിശേഷത.


മനാമയില്‍ ഒട്ടനവധി ഇഫ്താറുകളില്‍ പങ്കെടുക്കാനായിട്ടുണ്ട്. നോമ്പുതുറക്ക് എന്നെ ക്ഷണിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ഞാന്‍ നോമ്പുകാരനാകും. അങ്ങനെ നോമ്പിന്റെ അവസ്ഥ പലപ്പോഴായി അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഇഷ്ടം ലേബര്‍ ക്യാംപിലെ നോമ്പുതുറകള്‍ തന്നെയാണ്. ഇസ്‌ലാം മതത്തിന്റെ അനുഷ്ഠാനങ്ങളും ആചാരങ്ങളും കൃത്യമായ ചിട്ടവട്ടങ്ങളിലൊതുങ്ങുന്നത് പ്രത്യേകതയായി തോന്നിയിട്ടുണ്ട്. നോമ്പാണെങ്കില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ.

 

നിസ്‌കാരത്തിന് അഞ്ചു നേര സമയം. പണക്കാരന്‍ മുതിലിന് അനുസരിച്ച് പാവങ്ങള്‍ക്ക് ധര്‍മം നല്‍കല്‍. ഇതെല്ലാം മനുഷ്യനുമായി ചേര്‍ന്നുനില്‍ക്കുകയും കൃത്യത പുലര്‍ത്തുകയും ചെയ്യുന്നു. രാജ്യത്തിന് അതീതമായി വര്‍ഗ-വര്‍ണ വ്യത്യസ്തങ്ങളില്ലാതെ നോമ്പ് തുറക്കാന്‍ ഒരിമിച്ചിരുന്ന് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുക എന്നത് തന്നെ മനുഷ്യന്റെ ഒരുമയെ സൂചിപ്പിക്കുന്നു. നോമ്പിന്റെ സന്ദേശം കൂടിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  12 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  35 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago