കേരള മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് ഹംസ ആലുങ്ങല്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് സുപ്രഭാതം ദിനപ്പത്രത്തിലെ ചീഫ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ സൊണാറ്റ ഹാളില്‍ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പതിനായിരം രൂപയുടെ ഫെലോഷിപ്പും സര്‍ട്ടിഫിക്കറ്റും ഉപഹാരവും സമ്മാനിച്ചു.
പെണ്‍ ജയിലുകള്‍ ഇതുവരെ പറഞ്ഞത്, ഇനി പറയേണ്ടത് എന്ന വിഷയത്തിലുള്ള പ്രബന്ധത്തിനാണ് പുരസ്‌കാരം.സുപ്രഭാതം ദിനപത്രത്തിന്റെ പത്രാധിപ സമിതി അംഗമായ ഹംസ ആലുങ്ങല്‍ 20 വര്‍ഷമായി പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പ്രവാസി മാധ്യമ അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമ സമിതി അവാര്‍ഡ്, ദേശീയ ശിശു വികസന കൗണ്‍സില്‍ അവാര്‍ഡ്, യുനിസെഫ് അവാര്‍ഡ്, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി അവാര്‍ഡ്, പ്രഥമ ഡോ.സുകുമാര്‍ അഴീക്കോട് അവാര്‍ഡ് തുടങ്ങി 18 അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കഥകളും ലേഖനങ്ങളും നോവലുകളുമടക്കം 20 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
മലപ്പുറം അഞ്ചച്ചവടി സ്വദേശിയാണ്. ബുഷ്‌റയാണ് ഭാര്യ. ഏക മകള്‍ ഫാത്തിഹ ബിഷര്‍ ജേര്‍ണലിസം വിദ്യാര്‍ഥിനിയാണ്. ചടങ്ങില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ജി.കെ. സന്തോഷ് സ്വാഗതം പറഞ്ഞു. മാധ്യമ പ്രതിഭാ സംഗമത്തില്‍ മുന്‍ ഡി.ജി.പി ഡോ. ജേക്കബ് പുന്നൂസ്, കേരള അഗ്രി കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക്, ഡോ. പി കെ രാജശേഖരന്‍, ഡോ. മീന ടി.പിള്ള എന്നിവര്‍ സംബന്ധിച്ചു കേരളത്തിലെ150 ഓളം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും 25 പേരാണ് സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ്, പൊതു ഗവേഷക ഫെലോഷിപ്പിനും സമഗ്ര ഗവേഷക ഫെലോഷിപ്പിനും അര്‍ഹരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."