മാസപ്പിറവി കണ്ടില്ല: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
റിയാദ്: ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് വ്യാഴാഴ്ച നോമ്പ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറ കാണാത്ത സാഹചര്യത്തിലാണ് റമദാൻ ആരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് അറിയിച്ചത്.
ഒമാനിൽ ബുധനാഴ്ച ശഅബാൻ 29ആയതിനാൽ റമദാൻ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. മാസപ്പിറവി കണ്ടാൽ ഒമാനിലും മറ്റു ഗൾഫ് രാജ്യങ്ങൾക്ക് ഒപ്പമായിരിക്കും വ്രതാരംഭം ഉണ്ടാവുക
നാലു വർഷത്തിനിടെ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് ഇത്തവണ ഗൾഫിൽ റമദാൻ കടന്നു വരുന്നത്. അതിനാൽ തന്നെ വൻ മുന്നൊരുക്കങ്ങളാണ് ഇത്തവണത്തെ റമദാനെ വരവേൽക്കാൻ ഒരുക്കിയിട്ടുള്ളത്. മിക്കയിടത്തും പൊതു ഇഫ്താർ സംഗമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."