HOME
DETAILS
MAL
സത്യപ്രതിജ്ഞ കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ തുടര്‍സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
backup
May 19 2021 | 12:05 PM
പാലക്കാട്: സത്യപ്രതിജ്ഞ കഴിഞ്ഞ് പിറ്റേദിവസം മുതല്‍ തുടര്‍സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മെയ് 21ന് തുടര്‍ സമരപ്രഖ്യാപനം നടത്തുമെന്ന് വാളയാര്‍ സമര സമിതി അറിയിച്ചു.
വാളയാര്‍ അട്ടപ്പളളത്തെ പെണ്‍കുട്ടികളുടെ വീട്ടിലാണ് സമര പ്രഖ്യാപനം നടത്തുക. ഇടതു സര്‍ക്കാരിന്റേത് നീതിനിഷേധമാണെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു.
കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇപ്പോഴും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും വരെയും സമരം നടത്തുമെന്നും സമര സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."