മികവ് തെളിയിച്ചവരില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് കൂട്ടായി എടുത്ത തീരുമാനം: കെ.കെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് കെ.കെ ശൈലജയെ മാറ്റിനിര്‍ത്തിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നേരത്തെ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവര്‍ ആയിരുന്നു. എന്നാല്‍ ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനിച്ചത്.
ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ്. ആ അഭിപ്രായങ്ങളെല്ലാം മാനിക്കുന്നു. പുതിയ ആളുകള്‍ വരിക എന്നതാണ് തങ്ങളെടുത്ത സമീപനം. നേരത്തെ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവര്‍ ആയിരുന്നു.-അദ്ദേഹം പറഞ്ഞു.
'പൊതുവിലെടുത്ത തീരുമാനം ഇളവ് വേണ്ടെന്നാണ്. അങ്ങനെ ഇളവ് കൊടുത്താല്‍ ഒട്ടേറെപ്പേര്‍ക്ക് കൊടുക്കേണ്ടിവരും. ലോകം ശ്രദ്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്നാണ് സിപിഎം നിലപാട് സ്വീകരിച്ചത്. അത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതായിരുനനു കൂടുതല്‍ റിസ്‌ക്. പക്ഷേ പൊതുജനങ്ങള്‍ ആ നിലപാട് സ്വീകരിച്ചു. ഇതിലൊന്നും ദുരുദ്ദേശമല്ല. ഇക്കാര്യത്തിലും അത് തന്നെയാണ് നടന്നത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."