സത്യപ്രതിജ്ഞയ്ക്ക് പരമാവധി ആളെ കുറയ്ക്കണം: ഹൈക്കോടതി
കൊച്ചി: നാളെ നടക്കാനിരിക്കുന്ന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിലവില്‍ നിശ്ചയിച്ച ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തണമെന്നും ബന്ധുക്കള്‍ അടക്കമുള്ളവരെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം. കൊറോണ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. കെജെ പ്രിന്‍സ് നല്കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹര്രജിയിലെ ആവശ്യം.
ഹരജിയില്‍ വാദം കേട്ട ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് 400 ല്‍ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 500 പേരെയാണ് സത്യപ്രതിജ്ഞക്ക് ക്ഷണിച്ചത്. എന്നാല്‍ പ്രതിപക്ഷ എം.എല്‍.എമാര്‍,ന്യായാധിപന്മാര് എന്നിവര്‍ പങ്കെടുക്കില്ലെന്നു അറിയിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ 400 ല്‍ താഴെ പേരെ മാത്രമെ ചടങ്ങിന് പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."