ഇടത് മുന്നണി കൺവൻഷനിൽ പങ്കെടുക്കും: കെ.വി തോമസ്
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് പാലാരിവട്ടത്ത് നടക്കുന്ന എൽ.ഡി.എഫ് കൺവൻഷനിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ്.
ഇടതുമുന്നണി സ്ഥാനാർഥി ജോ ജോസഫിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്ന പരസ്യവെല്ലുവിളിയും നടത്തി.
സ്വന്തം തെരഞ്ഞെടുപ്പിനിറങ്ങിറയതുപോലെയായിരിക്കും ജോ ജോസഫിൻ്റെ പ്രചാരണത്തിന് ഇറങ്ങുകയെന്നും തോമസ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം, വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. കോൺഗ്രസുകാരനായി തന്നെയാണ് ഇടതിൻ്റെ പ്രചാരണത്തിന് ഇറങ്ങുന്നത്. ഇങ്ങനെ പ്രചാരണത്തിന് പോയിട്ടുള്ളത് താൻ മാത്രമല്ല. കരുണാകരനും ആൻ്റണിയും അടക്കമുള്ളവർ ഇടതുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. കണ്ണൂരിൽ സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും പുറത്താക്കുമെന്ന് പറഞ്ഞിരുന്നു. എന്നിട്ടെന്തായെന്നും തോമസ് ചോദിച്ചു.2018 മുതൽ കോൺഗ്രസിൽ നിന്നു തന്നെ പുറത്താക്കാൻ സംഘടിത ശ്രമമുണ്ടായിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."