HOME
DETAILS
MAL
ഡൽഹിയിലെ പൊളിച്ചുനീക്കൽ ഇടതുപാർട്ടികളുടെ പ്രതിഷേധ മാർച്ച് പൊലിസ് തടഞ്ഞു
backup
May 12 2022 | 06:05 AM
ന്യൂഡൽഹി
ഡൽഹിയിലെ പൊളിച്ചുനീക്കലിനെതിരേ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ വീട്ടിലേക്ക് ഇടതുപാർട്ടികളും സംഘടനകളും സംഘടിപ്പിച്ച ജനകീയ മാർച്ച് പൊലിസ് തടഞ്ഞു. മുസ്‌ലിംകൾക്കെതിരേ വർഗീയ അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട മാർച്ച് കശ്മിരി ഗേറ്റിൽ നിന്നാണ് പുറപ്പെട്ടത്. എന്നാൽ ലഫ്റ്റനന്റ് ഗവർണറുടെ വീടിനടുത്തെത്തും മുമ്പ് പൊലിസ് മാർച്ച് തടയുകയായിരുന്നു.
രാജ്യത്തെ പാവപ്പെട്ടവർക്കെതിരേ മാത്രമാണ് പൊളിച്ചുനീക്കൽ നടപടികൾ എടുക്കുന്നതെന്ന് ആൾ ഇന്ത്യ കിസാൻ സഭ സെക്രട്ടറി പുരുഷോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഇത് നിയമവിരുദ്ധ കൈയേറ്റം തടയാനുള്ള ശ്രമമല്ല, മറിച്ച് ഹിന്ദു-മുസ്‌ലിം വിഭജനമുണ്ടാക്കാൻ നോക്കുകയാണ്. രാജ്യത്തെ പ്രശ്‌നങ്ങളിൽനിന്ന് സാധാരണക്കാരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."