ഫലസ്തീൻ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം: കെ. ഡി. എം. എഫ് റിയാദ്
റിയാദ്: പിറന്ന ഭൂമിയില്‍ ജീവിക്കാന്‍ വേണ്ടി പൊരുതുന്ന പലസ്തീന്‍ ജനതക്ക് ലോക ജനത പിന്തുണ നൽകണമെന്നും ഇസ്‌റാഈലിന്റെ നേതൃത്വത്തിലുള്ള സയണിസ്റ്റ് ഭീകരതയെ സമാധാന കാംക്ഷികൾ എതിർക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണമെന്നും റിയാദ് കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ ഈദ് ദിനത്തില്‍ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാര്‍ഢ്യ സംഗമം ആവശ്യപ്പെട്ടു.
രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ഇസ്‌റാഈൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇസ്‌റാഈലിന്റെ മേൽ സമ്മർദ്ദം ചെലുത്തണം. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്ന ജനതയെ നിഷ്കരുണം കൊലചെയ്യുന്നത് കാടത്തമാണ്. ഫലസ്തീനിൽ കൂട്ടക്കുരുതി നടക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭ അടക്കമുള്ള ആഗോള സംഘടനകൾ മൗനം പാലിക്കുന്നത് അപകടകരമാണെന്നും ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് സൈനുൽ ആബിദ് മച്ചകുളം, ജനറൽ സെക്രട്ടറി ഫസ്ലുറഹിമാൻ പതിമംഗലം, സെക്രട്ടറിമാരായ ജുനൈദ് മാവൂർ, സഫറുള്ള കൊയിലാണ്ടി, അബ്ദുസമദ് പെരുമുഖം, ശഹീർ വെള്ളിമാട്കുകുന്ന്, മുഹമ്മദ് ശമീജ് കൂടത്താൾ തുടങ്ങിയവർ നേത്രത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."