HOME
DETAILS
MAL
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ മാറ്റാന്‍ ഇനി ബാങ്കില്‍ പോയി സമയം കളയേണ്ട; വിരല്‍ തുമ്പിലുണ്ട് പരിഹാരം
backup
March 22 2023 | 12:03 PM
ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലാണ് പിന്നീടുള്ള ബാങ്ക് ഇടപാടുകള്‍ നടക്കുക. പിന്നീട് ഈ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ആവുകയും ചെയ്യും. എന്നാല്‍ ഈ നമ്പര്‍ മാറ്റേണ്ട സാഹചര്യം വന്നാലോ സിം നഷ്ടപ്പെട്ടാലോ നമ്പര്‍ മാറ്റാന്‍ ബാങ്കിലേക്ക് ഓടേണ്ടതില്ല.. പരിഹാരം നിങ്ങളുടെ മൊബൈലില്‍ തന്നെയുണ്ട്. അടുത്തിടെ എസ്.ബി.ഐയാണ് ആളുകള്‍ക്ക് സ്വയം നമ്പര്‍ ചേഞ്ച് ചെയ്യാനുള്ള സൗകര്യം നല്‍കിയിരിക്കുന്നത്.
ഇന്‍ര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് ഫോണ്‍ നമ്പര്‍ മാറാനാകും. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
- ആദ്യമായി www.onlinesbi.com എന്ന വെബ്‌സൈറ്റ് തുറക്കുക.
- My Accounts സെക്ഷന്‍ തുറന്ന് ProfilePersonal DetailsChange mobile No. എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
- നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ നല്‍കി, പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക.
- ഇപ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ അവസാന രണ്ടക്കം ഫോണ്‍ സ്‌ക്രീനില്‍ കാണാനാകും.
- ഇപ്പോള്‍ നിങ്ങളുടെ മാപ്പിംഗ് സ്റ്റാറ്റസ് പുതിയ ഫോണ്‍ നമ്പറിലേക്ക് തന്നെ വരും.
എടിഎം വഴി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടവിധം
- ഏറ്റവും അടുത്തുള്ള എടിഎം ശാഖ സന്ദര്‍ശിയ്ക്കുക.
- Register option സെലക്ട് ചെയ്യുക.
- എടിഎം പിന്‍ നല്‍കുക.
- ഇപ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ഓപ്ഷനുകളില്‍ നിന്ന് Mobile Number Regitsration തെരഞ്ഞെടുക്കുക.
- Change Mobile Number എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.
- നിങ്ങളുടെ പഴയ നമ്പര്‍ ടൈപ്പ് ചെയ്തു നല്‍കി വെരിഫൈ ചെയ്യുക.
- ഇനി പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ നല്‍കുക.
- ഒ ടി പികള്‍ കൃത്യമായി നല്‍കുക.
- ഒ ടി പി വെരിഫിക്കേഷനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."