റിയാദ് എസ് ഐ സി പലസ്‌തീൻ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു
റിയാദ്: ഇസ്‌റാഈൽ തേർവാഴ്‌ചയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് വേണ്ടി സമസ്‌ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി ഓൺലൈൻ ഐക്യദാർഢ്യ പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു. "ഇസ്‌റാഈൽ ഭീകരാക്രമണം അവസാനിപ്പിക്കുക" എന്ന പ്രമേയവുമായി മെയ് 15 ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എസ് ഐ സി റിയാദ് വോയിസ് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ നടന്ന സംഗമത്തിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം കൊടുത്തു. തൻറെ സഹോദരന്റെ ദുഃഖത്തിൽ പങ്കു ചേരുക എന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു.
അലവിക്കുട്ടി ഒളവട്ടൂർ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ ആബിദ് ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, അബ്ദുറസാഖ് വളക്കൈ, അബൂബക്കർ ഫൈസി വെള്ളില, ബഷീർ ഫൈസി ചുങ്കത്തറ, മുജീബ് ഫൈസി മമ്പാട്, എൻ സി മുഹമ്മദ്, കോയാമു ഹാജി, മുഹ്‌യിദ്ദീൻ മാള, അഷ്‌റഫ് കൽപകഞ്ചേരി, ശാഫി ദാരിമി പുല്ലാര, ഹാരിസ് മൗലവി അമ്മിനിക്കാട്, ഇഖ്ബാൽ കാവനൂർ, എം ടി പി മുനീർ അസ്അദി, ഷുഹൈബ് വേങ്ങര, സുബൈർ ഹുദവി വെളിമുക്ക്, അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി, സുബൈർ ആലുവ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. മുഹമ്മദ് കോയ വാഫി വയനാട് അധ്യക്ഷത വഹിച്ചു. സലീം വാഫി മൂത്തേടം സ്വാഗതവും മശ്ഹൂദ് കൊയ്യോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."