HOME
DETAILS
MAL
രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് സത്യപ്രതിജ്ഞ; നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും ആലപ്പുഴയില്‍; രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചു
backup
May 20 2021 | 03:05 AM
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ ഇന്ന് 3.30 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അഞ്ഞൂറ് പേരെയാണ് ക്ഷണിച്ചതെങ്കിലും മുന്നൂറിന് താഴെ ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ എന്നാണ് കണക്കുകൂട്ടല്‍.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
48 മണിക്കൂറിനകം കൊവിഡ് പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് ആയവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചിരിക്കണം. കൂടാതെ ഇരട്ടമാസ്ക് ധരിക്കണം.
മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും ആലപ്പുഴയിലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാകും സത്യപ്രതിജ്ഞയ്ക്കായി എത്തുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സെക്ര ട്ടറിയേറ്റിലെത്തി ആദ്യ മന്ത്രിസഭാ യോഗം ചേരും. തുടര്‍ന്ന്് മന്ത്രിമാര്‍ അവരുടെ ഓഫിസുകളില്‍ ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."