HOME
DETAILS

ഓടിത്തളര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ 10 ദിവസത്തിനിടെ 1000 പേര്‍ക്ക് രോഗം

  
backup
May 20 2021 | 04:05 AM

5616541531-2


തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് ഗുരുതരമായി തുടരുന്നതിനിടെ പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിതരാകുന്നു.


കൊവിഡ് കേസുകള്‍ രൂക്ഷമായി തുടരുന്നതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പിടിയിലാകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.ഒന്നരവര്‍ഷമായി തുടരുന്ന കൊവിഡ് പോരാട്ടത്തില്‍ ഓടിത്തളര്‍ന്നിട്ടും വീഴാതെ പിടിച്ചുനി ല്‍ക്കുന്നതിനിടെയാണ് പ്രതിദിനം നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.


10 ദിവസത്തിനിടെ 1,099 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഒരു ദിവസം ശരാശരി 110 ആരോഗ്യപ്രവര്‍ത്തകരാണ് രോഗബാധിതരാകുന്നത്. ഇന്നലെ മാത്രം 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതലായി കൊവിഡ് ബാധിതരായതോടെ മറ്റുള്ളവര്‍ക്ക് ജോലിഭാരം കൂടുകയാണ്.


ഈ പശ്ചാത്തലത്തില്‍ കെ.ജി.എം.ഒ.എ ഉള്‍പ്പെടെയുള്ള വിവിധ സംഘടകള്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ആദ്യതരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണവും ഇരട്ടിയാണ്. ആദ്യഘട്ടത്തില്‍ പരമാവധി 50പേരായിരുന്നു രോഗികളെങ്കില്‍ ഇപ്പോള്‍ പ്രതിദിനം നൂറിലധികം പേര്‍ക്കാണ് രോഗം.
ഇതോടെ ആശുപത്രികള്‍ക്കുപുറത്ത് സി.എഫ്.എല്‍.ടി.സികളില്‍ ഉള്‍പ്പെടെ നിയോഗിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ തികയാത്ത സ്ഥിതിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ വാക്‌സിനെടുത്തവരായതിനാല്‍ രോഗം ഗുരുതരമാകുന്നില്ലെന്നത് മാത്രമാണ് ഏക ആശ്വാസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago