ആശ്വാസം; കുവൈത്തിൽ അടുത്ത അധ്യയന വർഷത്തിൽ ഫീസ് കൂടില്ല
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി പുതിയ മാർഗ നിർദേശം. ഈ വർഷം സ്‌കൂൾ ഫീസ് വർധിക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് അതിനെ തള്ളി പുതിയ റിപ്പോർട്ട് വന്നത്. 2023-2024 അധ്യയന വർഷത്തിൽ സ്വകാര്യ വിദ്യാലയങ്ങളിൽ ഫീസ് വർദ്ധനവ് അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഫീസ് വർധനയുടെ ബന്ധപ്പെട്ട് മന്ത്രാലയം പുതിയ മാർഗ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം വരുന്ന അക്കാദമിക് ഇയറിൽ ഫീസ് വർധനയില്ല. എന്നാൽ സ്‌കൂളിൽ പ്രവേശനം അനുവദിക്കണമെങ്കിൽ വിദ്യാർത്ഥികൾക്ക് സാധുവായ താമസരേഖ ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾക്ക് പുതുതായി പ്രവേശനം നൽകണമെങ്കിൽ ലൈസൻസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
ഒന്നും രണ്ടും റൗണ്ടിൽ പരാജയപ്പെട്ട വിദ്യാർത്ഥികളെ വീണ്ടും രജിസ്റ്റർ ചെയ്യാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. കെ . ജി. ക്ളാസുകളിലേക്കുള്ള പ്രവേശനത്തിന് ഏറ്റവും കുറഞ്ഞ പ്രായ പരിധി 3 വയസ്സും 6 മാസവും യു.കെ . ജി. ക്ളാസുകളിലേക്ക് 4 വയസ്സും 6 മാസവുമായി നിശ്ചയിച്ചിട്ടുണ്ട്.
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായ പരിധി 5 വയസ്സും 6 മാസവും പൂർത്തിയായിരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."