ജലവിഭവവകുപ്പില്‍ ശീതീകരണ സംവിധാനത്തിന് 28 ലക്ഷം രൂപ !
വിവാദമായതോടെ വിശദീകരണം
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജലവിഭവവകുപ്പില്‍ ശീതീകരണ സംവിധാനം സ്ഥാപിക്കുന്നതിന് 28 ലക്ഷത്തിലധികം രൂപ അനുവദിച്ചത് വിവാദത്തില്‍. കഴിഞ്ഞ ദിവസമാണ് വകുപ്പില്‍ ശീതീകരണ സംവിധാനം സ്ഥാപിക്കുന്നതിനും ഇതിനായുളള വൈദ്യുതി പ്രവര്‍ത്തികള്‍ നടത്തുന്നതിനുമായി 28,30,000 രൂപ അനുവദിച്ച് ഉത്തരവായത്.സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ കെട്ടിടത്തിന്റെ താഴെ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ജലവകുപ്പിന്റെ ഓഫിസിലാണ് ശീതീകരണ സംവിധാനം സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിനോടൊപ്പം നെറ്റ്‌വര്‍ക്ക് കണക്ഷനും ഓഫിസില്‍ സ്ഥാപിക്കാനാണ് തീരുമാനം.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ ഇത്രയധികം തുക അനുവദിച്ചതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കൊവിഡിനും മുമ്പേ തീരുമാനിച്ച കാര്യമാണിതെന്നാണ് വകുപ്പ് നല്‍കുന്ന വിശദീകരണം.2019 ല്‍ തീരുമാനിക്കുകയും കഴിഞ്ഞ വര്‍ഷം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ അനുമതിക്കായി കത്ത് നല്‍കുകയും ചെയ്തു. ഇതിനാണ് ഇക്കഴിഞ്ഞ നാലിന് ഭരണാനുമതി നല്‍കിയത്. ശീതീകരണത്തിനായി ഓഫിസിലെ പഴയ വയറിങ്ങുകള്‍ മുഴുവനായും മാറ്റി സ്ഥാപിക്കേണ്ടി വരുന്നതിനാലാണ് ഇത്രയും തുക ചെലവുവരുന്നതെന്നും ശീതീകരണത്തോടൊപ്പം നെറ്റ്‌വര്‍ക്ക് കണക്ഷന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും നടക്കുന്നുണ്ടെന്നുമാണ് വകുപ്പിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."