HOME
DETAILS

ഒരാള്‍ക്കു മാത്രം ഇളവ് വേണ്ടെന്നത് പാര്‍ട്ടി തീരുമാനം: മുഖ്യമന്ത്രി

  
backup
May 20 2021 | 04:05 AM

54351351-2

 

തിരുവനന്തപുരം: കെ.കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുകയെന്നതാണ് സി.പി.എം നിലപാടെന്നും ആര്‍ക്കും പ്രത്യേക പരിഗണനയോ ഇളവോ വേണ്ടെന്നാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ഇളവ് കൊടുക്കുകയാണെങ്കില്‍ പലര്‍ക്കും ഇളവ് വേണ്ടിവരും. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പലരുമുണ്ട്. ഇളവിന് പലരും അര്‍ഹരാണ്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്നതാണ് സി.പി.എം നിലപാട്.


ശൈലജയെ ഒഴിവാക്കിയതിലുള്ള രോഷം സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തോടുള്ള മതിപ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ്. അതിനെ മാനിക്കുന്നു. മുന്‍ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടി.
അതില്‍ ആര്‍ക്കും പ്രത്യേക ഇളവ് വേണ്ടതില്ലെന്ന തീരുമാനമായിരുന്നു. അഭിപ്രായം പ്രകടിപ്പിച്ചവരുടെ ഉദ്ദേശശുദ്ധി മനസിലാക്കുന്നു. നാടും രാജ്യവും ലോകവും ശ്രദ്ധിച്ച ഒട്ടേറെ പേര്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവായത് മികവ് പരിഗണിക്കാതെയല്ല. പുതിയ ആളുകളെ കൊണ്ടുവരിക. അതായിരുന്നു കൂടുതല്‍ റിസ്‌കുള്ള കാര്യം. ബഹുജനം പൂര്‍ണമായി ആ നിലപാട് സ്വീകരിച്ചു. ഇതിലൊന്നും ദുരുദ്ദേശ്യമില്ല, സദുദ്ദേശ്യം മാത്രമേയുള്ളൂ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂട്ടായാണ് നടക്കുന്നത്. നല്ല മികവോടെ തുടര്‍ന്നും മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago