ഇന്ന് 210 പേര്‍ക്ക് കൊവിഡ്,മരണം സംഭവിച്ചിട്ടില്ലെന്ന തിരുത്തുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് മരണവും തൃശ്ശൂരിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്ത് 50 പേര്‍ക്കും തിരുവനന്തപുരത്ത് 36 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും കൊവിഡില്‍ നേരിയ വര്‍ദ്ധനയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു.
അതേ സമയം ഇന്ന് കേരളത്തില്‍ കൊവിഡ് മരണം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
തൃശൂരില്‍ മൂന്നു മരണം സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് തെറ്റാണെന്നാണ് ഇപ്പോള്‍ നല്കുന്ന വിശദീകരണം.
സംസ്ഥാനത്ത് ഇന്നലെ 172പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 114 കേസുകളായിരുന്നു മാര്‍ച്ച് 20ന് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കൊവിഡ് ക്ളസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. എന്നാല്‍ ആശുപത്രികള്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."