HOME
DETAILS

റമദാന്‍ കൈമാറുന്നത് ഒന്നിപ്പിൻ്റെ സന്ദേശം

  
backup
March 22 2023 | 16:03 PM

ramadan-muhammed-riyas-ramadan-unity


പി.എ മുഹമ്മദ് റിയാസ്

 

വീണ്ടുമൊരു റമദാന്‍ മാസം കൂടി വന്നെത്തിയിരിക്കുന്നു. ലോകത്തെമ്പാടുമുള്ള ജനത ഏറെ ആദരവോടെ കാണുന്ന മാസമാണ് വിശുദ്ധ റമദാന്‍. പുണ്യങ്ങളുടെ കാലമായി വിശ്വാസികള്‍ കരുതിപ്പോരുന്ന മാസം.

ഇസ്‌ലാംമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രായപൂര്‍ത്തിയും ആരോഗ്യവുമുള്ള എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും നിര്‍ബന്ധമാണ് റമദാന്‍ മാസത്തില്‍ സൂര്യോദയത്തിനു മുമ്പുതുടങ്ങി അസ്തമയം വരെ നീണ്ടുനില്‍ക്കുന്ന ആഹാരവും വെള്ളവുമൊഴിവാക്കിക്കൊണ്ടുള്ള വ്രതാചരണം.

 

 

 

ഇവിടെ ശാരീരികമായ ശുദ്ധീകരണത്തോടൊപ്പം മാനസികമായ ശുദ്ധീകരണ സന്ദേശം കൂടിയുണ്ട് എന്നത് നാം മറന്നുകൂടാ. മനസുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരാള്‍ തിന്മകള്‍ ചെയ്യാന്‍ പാടില്ല എന്ന മാനുഷികമൂല്യം ജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയേണ്ടതുണ്ട്.

സാമൂഹ്യപുരോഗതിക്ക് ഉതകുന്നതാണ് ഇത്തരം മഹത്തായ മൂല്യങ്ങള്‍.
റമദാന്‍ വ്രതം പൂര്‍ത്തിയാകണമെങ്കില്‍ ആത്മശുദ്ധീകരണംകൂടി വേണ്ടതുണ്ട് എന്ന ആലോചന ഏറെ പ്രസക്തമായ ഒന്നാണ്. മറ്റുള്ളവരെക്കുറിച്ച് മോശം പറയുകയോ, അവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലുമോ പാടില്ല എന്ന സന്ദേശം എല്ലാവരും ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിക്കണം. തിന്മകള്‍ ഒഴിവാക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നത് സാമൂഹ്യജീവി എന്ന നിലയില്‍ മനുഷ്യനെ കൂടുതല്‍ നന്മനിറഞ്ഞവരായി മാറ്റാന്‍ നല്ലതാണ്.

 

 

ചുറ്റുമുള്ളവരെ മനസിലാക്കാനും അവരുടെ ജീവിതപ്രയാസങ്ങളെ നെഞ്ചേറ്റാനും അവരെ ചേര്‍ത്തുപിടിക്കാനും കഴിയുന്നിടത്താണ് എല്ലാം പൂര്‍ണമാകുന്നത്. സഹജീവികളോടുള്ള സ്‌നേഹവും കരുണയും കൈവിടാതിരിക്കണമെന്ന ഓര്‍മപ്പെടുത്തല്‍ പ്രധാനമാണ്.

സഹജീവനത്തിന്റെ ഈ മൂല്യം സമൂഹത്തില്‍ വലിയ ഇഴയടുപ്പമുണ്ടാക്കാന്‍ സഹായിക്കും. സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ പലതും ഇത്തരം മൂല്യവ്യവസ്ഥകളുടെ ഭാഗമാണ്.

ഇതില്‍നിന്നും രൂപപ്പെട്ടു വരേണ്ട പരസ്പര സ്‌നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ഇഴയടുപ്പമുള്ള ഒരു സാമൂഹികജീവിതത്തിന്, നമ്മുടേതു പോലുള്ള ഒരു മതേനിരപേക്ഷ സമൂഹഘടനയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാനാവും. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാന്‍ ആ ഇഴയടുപ്പം നമുക്കു സഹായകരമായി മാറും.


മതം പരസ്പര സ്‌നേഹത്തിനും ബഹുമാനത്തിനും വേണ്ടിയാണ് എന്നു പറയുന്നത് അന്വര്‍ഥമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. മലയാളികളെ സംബന്ധിച്ച് ഈ പ്രമാണത്തിന് കുറച്ചധികം മാനങ്ങളുണ്ട്.

കേരളീയസമൂഹം പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയുമാണ് ഇതരമതസ്ഥരുടെ ആചാരങ്ങളെ കാണാറുള്ളത്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന ആഘോഷമായി അതു മാറുകയും ചെയ്യും. ഒരു സാമൂഹികജീവി എന്ന നിലയില്‍ പരസ്പരാദരത്തിന്റെയും സഹകരണത്തിന്റെയും അംശങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. എല്ലാ തത്വശാസ്ത്രങ്ങളും മനുഷ്യരെ ഒന്നിപ്പിക്കാനുള്ള ഘടകങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഈ റമദാന്‍കാലം സാമൂഹിക വിശുദ്ധികളുടെ വലിയ സഹജീവനപാഠം ലോകമെങ്ങുമുള്ള മലയാളികള്‍ക്കു സമ്മാനിക്കട്ടെ എന്നാശംസിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  16 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  17 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  17 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  17 hours ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  17 hours ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  17 hours ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  17 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  18 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  18 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  18 hours ago