ജയിക്കാമായിരുന്നു; മൂന്നാം ഏകദിനം കൈവിട്ട് ഇന്ത്യ, ഓസീസിന് പരമ്പര
ചെന്നൈ: ജയിക്കാമായിരുന്ന മത്സരവും കൈവിട്ടതോടെ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ഏകദിന പരമ്പര. മൂന്നാം ഏകദിന മത്സരത്തിൽ 21 റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണം മാറ്റി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 269 എന്ന മികച്ച സ്‌കോറാണ് നേടിയത്. എന്നാൽ 49.1 ഓവറിൽ 248 റൺസ് എടുക്കാനെ ഇന്ത്യയ്ക്കായുള്ളു.
ഒന്നാം മത്സരത്തിൽ ഇന്ത്യയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഓസ്ട്രേലിയ കളത്തിലറങ്ങിയത്. 47 റൺ എടുത്ത മിച്ചൽ മാർഷ്, ട്രാവിസ് ഹെഡ് –33, സ്റ്റീവൻ സ്മിത്ത് –0, ഡേവിഡ് വാർണർ –23, മാർനസ് ലബുസ്ചേഞ്ച്–28, അലക്സ്ക് കാരി –38, മാർകസ് സ്റ്റോണിസ് –25, സീൻ അബോട്ട്–26 എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച ടോട്ടൽ നേടിക്കൊടുത്തു.
മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം കിട്ടിയ ഇന്ത്യക്ക് പക്ഷെ നന്നായി ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. അർദ്ധ സെഞ്ചുറിയുമായി കോഹ്‌ലി തിളങ്ങിയപ്പോൾ, ഹാർദിക് പാണ്ഡ്യ 40 റൺസ് നേടി.
രോഹിത് ശർമ –30, ശുഭ്മാൻ ഗിൽ –37, കെ.എൽ.രാഹുൽ–32, അക്സർ പട്ടേൽ –2, സൂര്യകുമാർ യാദവ് –0, രവീന്ദ്ര ജഡേജ–18, കുൽദീപ് യാദവ്–6, മുഹമ്മദ് ഷമി–14, മുഹമ്മദ് സിറാജ്–3 എന്നിങ്ങനെയാണ് മറ്റു ഇന്ത്യൻ താരങ്ങളുടെ സ്കോർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."