കൊവിഡ് പ്രതിരോധം: കേന്ദ്രസര്‍ക്കാരിലും പാര്‍ട്ടിയിലും ഭിന്നത
വാക്‌സിന്‍ നിര്‍മിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് മന്ത്രി ഗഡ്കരി; പിന്നാലെ തിരുത്ത്
ന്യൂഡല്‍ഹി: വാക്‌സിന്‍ ഉള്‍പ്പെടെ കൊവിഡ് കൈകാര്യംചെയ്ത രീതിയില്‍ കേന്ദ്രസര്‍ക്കാരിനുള്ളിലും സംഘ്പരിവാറിലും ഭിന്നത.
കൊവിഡ് വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ച് രംഗത്തുവന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനു പിന്നാലെ മുതിര്‍ന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവനയാണ് സര്‍ക്കാരില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കിപുറത്തുവരാനിടയാക്കിയത്.വാക്‌സിനു കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ കമ്പനികള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കണമെന്നായിരുന്നു നിതിന്‍ ഗഡ്കരി പറഞ്ഞത്. പ്രതിപക്ഷനേതാക്കള്‍ മുന്‍പ് ഉന്നയിച്ചുവന്നിരുന്ന ആവശ്യത്തെ അനുകൂലിക്കുന്ന തരത്തിലായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.
രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം നിലനില്‍ക്കുന്നുണ്ടെന്നുള്ള കേന്ദ്രമന്ത്രിസഭാംഗത്തിന്റെ ആദ്യ കുറ്റസമ്മതംകൂടിയായിരുന്നു ഗഡ്കരിയുടെ അഭിപ്രായം.വാക്‌സിന്‍ ലഭ്യതയേക്കാള്‍ ഏറെ കൂടുതലാണ് ആവശ്യകത എങ്കില്‍ അതു പ്രശ്‌നത്തിനിടയാക്കും. ഒന്നിനു പകരം പത്തു കമ്പനികള്‍ക്ക് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സ് നല്‍കുകയാണ് വേണ്ടത്. ഓരോ സംസ്ഥാനത്തും വാക്‌സിന്‍ നിര്‍മിക്കാന്‍ കഴിയുന്ന മൂന്നോ നാലോ സംവിധാനങ്ങള്‍ ഉണ്ടാകും. വാക്‌സിന്‍ ക്ഷാമം ഇല്ലാതാക്കാന്‍ ഇതാണ് പോംവഴിയെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായുള്ള വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ ഗഡ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."