HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് സര്‍ക്കാര്‍ ഡ്രൈവര്‍, ശമ്പളം 45000 രൂപ
backup
May 12 2022 | 16:05 PM
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് പുതിയസര്‍ക്കാര്‍ ഡ്രൈവറെ നിയമിച്ചു. കണ്ണൂരില്‍ നിന്നുള്ള അഖിലേഷ് ആണ് ഡ്രൈവര്‍. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പെടുത്തിയാണ് നിയമനം.
പ്രതിമാസം 45000 രൂപയാണ് ഡ്രൈവറുടെ ശമ്പളം. പേഴ്‌സണല്‍ സ്റ്റാഫായി നിയമനം ലഭിച്ച പി. ശശിയുടെ ഡ്രൈവര്‍ക്ക് 2 വര്‍ഷം കഴിയുമ്പോള്‍ പെന്‍ഷന് അര്‍ഹതയുണ്ടാകും. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കാര്‍യാത്രയുടെ അടിസ്ഥാനത്തില്‍ പ്രതിമാസം ടി.എയും ഡ്രൈവര്‍ക്ക് ലഭിക്കും. കഴിഞ്ഞമാസമാണ് പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."