ബഹ്‌റൈനിലെത്തുന്ന പ്രവാസികൾക്ക് പത്തു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി
മനാമ: ഇന്ത്യയിൽ നിന്നുൾപ്പെടെ രാജ്യത്തെത്തുന്ന വിദേശികൾക്ക് പത്തു ദിവസത്തെ ക്വാറന്റീൻ ബഹ്റൈനിൽ നിർബന്ധമാക്കി. രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിനായി പ്രവർത്തിക്കുന്ന നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സിേൻറതാണ തീരുമാനം.
ഇതുവരെയും ബഹ്റൈനിലെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമായിരുന്നില്ല. എയർപോർട്ടിൽ വെച്ചു നടക്കുന്ന കോവി ഡ് ടെസ്റ്റിനു ശേഷം പുറത്തിറങ്ങുകയും പരിശോധനാഫലം നെഗറ്റീവായാൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്യാമായിരു ന്നു. ഇതിനാണിപ്പോൾ മാറ്റം വന്നിരിക്കുന്നത്.
ഇനി മുതൽ ബഹ്റൈനിലെത്തുന്ന വിദേശികൾ സ്വന്തം താമസ സ്ഥലത്തോ നാഷണൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറൻറീനിൽ കഴിയണമെന്നാണ് നിർദേശം. നിലവിൽ
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് മാത്രമാണിപ്പോൾ ഈ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടൊപ്പം, ആറ് വയസിന് മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിന് മുമ്പ് 48 മണിക്കുറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഉണ്ടായിരിക്കണം. ബഹ്റൈനിൽ എത്തുേേമ്പാൾ വിമാനത്താവളത്തിൽവെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം.
രാജ്യത്ത് 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫൈസർ-ബയോൺടെക് വാക്സിനാണ് ഇവർക്ക് നൽകുക. കൗമാരക്കാരിൽ രോഗ പ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയുടെയും അമേരിക്കയിലെ സെൻറർ ഫോർ ഡീസിസ് കൺട്രോളിെൻറയും ശിപാർശുകളുടെ അടിസ്ഥാനത്തിലാണ് നടപടി. healthalert.gov.bh എന്ന വെബ്സൈറ്റിൽ കൗമാരക്കാർക്ക് കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യുന്നതിനും രക്ഷിതാവിന്റെ അനുമതി ആവശ്യമാണ്. കുത്തിവെപ്പെടുക്കുേമ്പാൾ രക്ഷിതാവിെൻറ സാന്നിധ്യവുമുണ്ടാകണം.
ആശങ്കാ വിഭാഗത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും ടാസ്ക്ഫോഴ്സ് അറിയിച്ചു. സിനോഫാം വാക്സിൻ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും 50 വയസിന് മുകളിലുള്ളവർക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധ ശേഷി, വിട്ടുമാറാത്ത അസുഖങ്ങൾ എന്നിവയുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."