HOME
DETAILS

'മരിച്ചാല്‍ ഒന്നിച്ച് ഖബറടക്കണം, എനിക്ക് ഉമ്മയെ കെട്ടിപ്പിടിക്കാലോ, പെരുന്നാള്‍ വസ്ത്രമണിയിക്കണം.. അത് നമ്മളിതുവരെ ഇട്ടിട്ടില്ലല്ലോ' -ഗസയില്‍ നിന്ന് കരള് നുറുങ്ങുന്നൊരു കുറിപ്പ്

  
backup
May 20 2021 | 07:05 AM

world-a-letter-from-gazza

ജറൂസലം: 'ഉമ്മാ..എനിക്ക് പേടിയാവുന്നു...വല്ലാതെ പേടിയാവുന്നു. നമ്മളെല്ലാരും മരിച്ചാല്‍ നമ്മെ ഒരു ഖബറില്‍ അടക്കം ചെയ്യണേ..എനിക്ക് ഉമ്മാനെ കെട്ടിപ്പിടിക്കാലോ'. ഗസ്സയിലെ പത്തു വയസ്സുകാരി സൈനയുടെ കുറിപ്പാണിത്.

തലക്കു മുകളില്‍ ചീറിപ്പായുന്ന ഇസ്‌റാഈല്‍ ബോംബര്‍ വിമാനങ്ങള്‍ക്കു കീഴെ വല്ലാത്ത അവസ്ഥയിലാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. ഉറക്കമില്ലാത്ത രാവുകളാണവരുടേത്. പകലുകളിലെ അവരുടെ കളികളില്‍ വെടിയും മരണവും മാത്രമാണ് നിഴലിക്കുന്നത്. മണ്ണപ്പം ചുടാനും കണ്ണുപൊത്തിക്കളിക്കാനും അവര്‍ മറന്നു പോയിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്ക് പേടിയായിരിക്കാം, കണ്ണുപൊത്തി തുറക്കുമ്പോള്‍ നുറുങ്ങിയ ഏത് കുഞ്ഞുടലാണ് തങ്ങള്‍ക്കു മുമ്പില്‍ പിടയുന്നുണ്ടാവുക എന്നൊരു ഉള്‍ഭീതി ആ കുഞ്ഞു മനസ്സുകളില്‍ നിറയുന്നുണ്ടാവാം. ഏതുനിമിഷവും പൊട്ടിച്ചിതറിയേക്കാവുന്നതാണ് തങ്ങളുടെ ഉടലുകളെന്ന ചിന്തകളിലാണല്ലോ തീപൊരി ചിതറുന്ന അവരുടെ രാവുകളും പുകമൂടിയ അവരുടെ അവരുടെ പകലുകളും കടന്നു പോവുന്നത്.

'എന്റെ ഏറ്റവും പ്രിയപ്പെട്ട ഉമ്മാ...എനിക്ക് പേടിയാവുന്നു. ഒരുപാട് പേടിയാവുന്നു. നമ്മലെല്ലാവരും മരിക്കുകയാണെങ്കില്‍ നമ്മളെ ഒരു ഖബറില്‍ ഖബറടക്കണേ. എനിക്ക് ഉമ്മാനെ കെട്ടിപ്പിടിക്കാലോ. ഖബറിലേക്ക് വെക്കുമ്പോള്‍ പെരുന്നാള്‍ വസ്ത്രങ്ങള്‍ അണിയണമെന്നാണ് എനിക്കാശ. കാരണം ഇത്തവണ നം പെരുന്നാള്‍ ആഘോഷിച്ചിട്ടില്ലല്ലോ. പ്രിയപ്പെട്ട മകള്‍ സൈന. ദീര്‍ഘകാലം ജീവിക്കൂ പലസ്തീന്‍. കുഞ്ഞു സൈന ആശംസിക്കുന്നു.

ഗസ്സയിലെ മാധ്യമപ്രവര്‍ത്തകന്‍ വാലിദ് മഹമൂദ് ഫേ,്ബുക്കില്‍ പങ്കുവെച്ചതാണ് ഈ കുറിപ്പ്. തന്റെ ഹൃദയം കര്‍ക്കുന്നത് എന്ന് പറഞ്ഞാണ് അദ്ദേഹം സൈനയുടെ കത്ത് പങ്കുവെച്ചത്. സൈനയുടെ ഉമ്മക്ക് അവളുടെ തലയിണക്കടിയില്‍ നിന്ന് കിട്ടിയതാണ് എഴുത്ത്. ഒരു വസ്വിയത്തെന്ന പോലെ കുഞ്ഞു സൈന അവളുടെ സൂക്ഷിച്ചു വെച്ചതായിരിക്കാം ഇത്.

ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഗസ്സയിലെ കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും തകര്‍ത്തിരിക്കുന്നുവെന്ന് ലോകത്തെ ഓര്‍മിപ്പിക്കുന്നു വാലിദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  21 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  21 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  21 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  21 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  21 days ago