ഓടിരക്ഷപ്പെടുന്ന ട്രംപ്, ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് പൊലിസ്; സത്യമോ മിഥ്യയോ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നില്‍
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച്ച മാന്‍ഹട്ടനില്‍ ഒരു പ്രസ്താവന നടത്തി. താന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും അനുയായികള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കെ സോഷ്യല്‍ മീഡിയയില്‍ കുറച്ചുചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി.
അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ട്രംപിനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിന്റെയും ട്രംപ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങളാണ് പ്രചരിച്ചുകൊണ്ടിരുന്നത്. ഇതോടെ അശ്ലീല താരത്തിന് പണം നല്‍കിയെന്ന കേസില്‍ ട്രംപ് അറസ്റ്റിലായെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു.
എന്നാല്‍ ചിത്രങ്ങള്‍ വ്യാജമാണെന്ന് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമാണ്. പക്ഷേ അതാണ് സത്യം. ട്രംപിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. അപ്പോള്‍ ഈ ചിത്രങ്ങളോ എന്ന് ചോദിച്ചാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇത് കണ്ടെത്താനുമാകും.
Fake AI-generated photos of Trump being arrested goes viral on American social media. pic.twitter.com/cf2mnPZ5yT
— Megh Updates ?™ (@MeghUpdates) March 22, 2023
കൈകാലുകളും മുഖത്തും സൂക്ഷിച്ചുനോക്കിയാല്‍ ഇത് വ്യക്തമാകും. പശ്ചാത്തലത്തിലുള്ള ജനങ്ങളുടെ മുഖങ്ങളും ഉരുകിയ മെഴുകുതിരി പോലെയാണ്.
അതേസമയം, ഇത്തരം ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് വലിയൊരു ആശങ്കകൂടിയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സമൂഹത്തെ പുനര്‍നിര്‍മിക്കും. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടാന്‍ ഇത് കാരണമാകും. ഇവയ്ക്ക് കമ്പ്യൂട്ടര്‍ കോഡുകള്‍ എഴുതാന്‍ സാധിക്കുമെന്നതിനാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഇടയുണ്ട്. എ.ഐ മനുഷ്യ നിയന്ത്രണത്തിലാണെങ്കിലും എത്തരത്തിലുള്ള മനുഷ്യരാണ് നിയന്ത്രിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."