HOME
DETAILS

പ്രതിപക്ഷം വികസനത്തിനെതിരേ ശബ്ദമുയർത്തുന്നവർ: പിണറായി എൽ.ഡി.എഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു

  
backup
May 12 2022 | 19:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4


കൊച്ചി
സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കെതിരേ നിൽക്കുകയാണ് പ്രതിപക്ഷവും യു.ഡി.എഫും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നാടിൻ്റെ പുരോഗതിക്കായി കൊണ്ടുവരുന്ന ഒരു പദ്ധതിയേയും അനുകൂലിക്കാൻ പ്രതിപക്ഷത്തിനായിട്ടില്ലെന്നും എൽ.ഡി.എഫ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്തിൻ്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിനോട് പൊരുതുമ്പോള്‍ ഇതെല്ലാം കണ്ടില്ലെന്ന മട്ടില്‍ നിശബ്ദരായിരിക്കുകയാണ് കോൺഗ്രസ്. കൊച്ചി മെട്രോ വികസനത്തിന്‌ കേന്ദ്രത്തിൽനിന്നും വേണ്ട ഒരു സഹായവുമില്ല. ഇക്കാര്യത്തിൽ എറണാകുളത്തുനിന്നും പോയ എം.പിയ്ക്ക് ഒരു പ്ലക്കാർഡ് ഉയർത്തി പോലും പ്രതിഷേധിക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്തിൻ്റെ വികസനത്തിനായി കൊണ്ടുവന്ന കിഫ്ബി പദ്ധതികളേയും എതിർക്കുകയാണ് യു.ഡി.എഫ് ചെയ്തത്. എന്തുവന്നാലും സിൽവർലൈൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ എപ്പോഴും ശ്രമിക്കുന്നത്. മതനിരപേക്ഷതയ്ക്കായി നിലകൊളളാന്‍ കോണ്‍ഗ്രസിന് കഴിയില്ല. വർഗീയതയുടേതായ ചില പ്രതീകങ്ങൾ എടുത്തണിയാൻ കോൺഗ്രസിൻ്റെ പരമോന്നത നേതാക്കൾക്കുതന്നെ മടിയില്ലാതായിരിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയ്ക്ക് സംഭവിച്ച അബദ്ധം തിരുത്താനുളള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ വികസനങ്ങള്‍ക്ക് എതിരേ നില്‍ക്കുന്ന ഒരു എം.എല്‍.എയെ അല്ല മറിച്ച് വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരാളെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജോ ജോസഫ് സഭയുടെ പ്രതിനിധിയാണെന്നാണ് യു.ഡി.എഫ് ആരോപണം. താനും പറയുന്നു ജോ ജോസഫ് സഭയുടെ പ്രതിനിധിയാണ്. തൃക്കാക്കരയിൽ നിന്നുള്ള നിയമസഭയിലെ പ്രതിനിധിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷനായി. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍, വീണാ ജോര്‍ജ്, ആന്റണി രാജു, എം.വി ഗോവിന്ദന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago