ഹെല്‍മെറ്റിടാതെ പുറത്തിറങ്ങണ്ട, പണി കിട്ടും; മോട്ടോര്‍വാഹനവകുപ്പിന് 1000 കോടി ടാര്‍ഗറ്റ് നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് സര്‍ക്കാര്‍ ടാര്‍ഗറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴയായി തുക പിരിച്ചെടുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ വാഹനപരിശോധന കര്‍ശനമാകും.
ജനങ്ങളെ ചൂഷണം ചെയ്യാനായി മോട്ടോര്‍വാഹനവകുപ്പിനെ ഉപയോഗിക്കുകയാണ് സര്‍ക്കാരെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തേക്കും ഉയര്‍ന്ന ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കിയിരിക്കുകയാണ്. എന്നാല്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് ആകെ 44.07 കോടിയാണ്.
ടാര്‍ഗറ്റ് പിടിക്കാന്‍ പോകാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനങ്ങളില്‍ ഇന്ധനമടിക്കാനില്ലാത്ത സ്ഥിതിയാണ്. പണം കുടിശിക വന്നതോടെ പെട്രോള്‍ പമ്പുകള്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിക്കുകയാണ്. പമ്പുകളില്‍ നല്‍കുന്ന ബില്‍ ട്രഷറിയില്‍ നിന്നാണ് പാസാക്കേണ്ടത്. എന്നാല്‍ ട്രഷറി നിയന്ത്രണം കാരണം ഈ ബില്ലുകള്‍ പാസാക്കാനാകാത്ത സ്ഥിതിയാണ്. ഇത് വാഹനപരിശോധനകളെ കാര്യമായി ബാധിക്കും. പരിശോധനയ്ക്കായി വൈദ്യുത കാറുകള്‍ കൈയ്യിലുള്ളതാണ് വകുപ്പിന്റെ ഏക ആശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."