HOME
DETAILS
MAL
ജിദ്ദയിലെ ആദ്യ മലയാളി വനിത ഡോക്ടര്‍ അയിഷാബി അന്തരിച്ചു
backup
May 20 2021 | 09:05 AM
ജിദ്ദ: ജിദ്ദയിലെ ആദ്യ മലയാളി വനിത ഡോക്ടറായിരുന്ന ഡോ. അയിഷാബി ബാംഗ്ലൂരില്‍ നിര്യാതയായി. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. ജിദ്ദ അനാകിഷ് ബദറുദ്ധീന്‍ ക്ലിനിക്കില്‍ ഇരുപത് വര്‍ഷത്തിലധികം ഇവര്‍ സേവനം ചെയ്തിട്ടുണ്ട്. ആദ്യ കാല പ്രവാസികള്‍ക്ക് ഇവര്‍ സുപരിചിതയാണ്.
ഭര്‍ത്താവ് പരേതനായ അഡ്വ. വണ്ടൂര്‍ അബൂബക്കര്‍. പിതാവ്: പരേതനായ ഡോ. അബൂബക്കര്‍ (മുന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്മാന്), മാതാവ്: ജമീല. മക്കള്‍: മെഹ്റിന്, ഷെറിന് (ഓസ്ട്രേലിയ), ജൗഹര്‍ (ജര്‍മ്മനി), മരുമക്കള്‍: സലീല്‍ (അമേരിക്ക) ഷഫീന് (ഓസ്ട്രേലിയ), ഷായിസ് (ജര്‍മ്മനി), സഹോദരങ്ങള്‍: ഡോ. സലീം, റഷീദ, അഷ്റഫ്, നസീം സലാഹ് (ജിദ്ദ), ലൈല, ഷഫീഖ്, ഡോ. സക്കീര്‍. ഖബറടക്കം വണ്ടൂര്‍ പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."